Monday September 24th, 2018 - 9:20:am
topbanner

കോട്ടയത്ത് അയ്യപ്പ സേവാസംഘത്തിന്റെ പേരിൽ തട്ടിപ്പ്; വിവരമറിഞ്ഞ ഉദ്ഘാടകൻ പിൻമാറി

NewsDesk
കോട്ടയത്ത് അയ്യപ്പ സേവാസംഘത്തിന്റെ പേരിൽ തട്ടിപ്പ്; വിവരമറിഞ്ഞ ഉദ്ഘാടകൻ പിൻമാറി

കോട്ടയം: അയ്യപ്പ സേവാസംഘം കേരളസ്റ്റേറ്റ് കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ തിരുനക്കരയിൽ നടത്തുന്ന അയ്യപ്പസംഗമം വൻ തട്ടിപ്പാണെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ പ്രവർത്തക സംഘം.

സംഭവമറിഞ്ഞതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽ.എ ഉദ്ഘാടനത്തിൽ നിന്നും പിൻമാറി. 26ന് രാവിലെ 8 മുതൽ വൈകുന്നേരം 5വരെ തിരുനക്കരക്ഷേത്ര മൈതാനിയിലാണ് സംഗമം.

ഇതിന്റെ പേരിൽ ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നുമായി ലക്ഷങ്ങൾ പിരിച്ചിട്ടുണ്ട്. അയ്യപ്പ സേവാസംഘം കേരളസ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പി മനോഹരൻ നൽകിയ കേസ് കോട്ടയം പ്രനസിപ്പൽ മുൻസീഫ് കോടതിയിൽ നിലവിലുണ്ട്.

കേസിൽ അന്തിമ വിധി വരുംവരെ സ്റ്റേറ്റ് കൗൺസിലിന്റെ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ നേതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ദേശീയ നേതാക്കളുടെ ഫോട്ടോ ഉൾപ്പെടുത്തി ഫ്ളക്സ് അടിച്ചിട്ടുണ്ട്.

സംഗമം കോടതി വിധിയുടെ ലംഘനമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥ അയ്യപ്പ സംഘത്തിൽറെ പരിപാടിയാണ് ഇതെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. പണം കൊയ്യാനുള്ള ചിലരുടെ ശ്രമമാണ് ഇതിനു പിന്നിൽ.

പരിപായിയുടെ പത്രസമ്മേളനത്തിൽ ദേശീയ നേതാക്കൾ പങ്കെടുത്തിരുന്നില്ല. ഭാരവാഹികൾ അല്ലാത്ത ചിലരെ ഇൾപ്പെടുത്തിയാണ് പത്രസമ്മേളനം നടത്തിയത്. അനധികൃത പണപ്പിരിവിനെക്കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ഇവർ ആവിശ്യപ്പെട്ടു.

Read more topics: sabarimala, ayyappa seva sangam,
English summary
fake ayyappa seva sangam programme conducting in kottyam
topbanner

More News from this section

Subscribe by Email