topbanner
Monday December 11th, 2017 - 7:51:am
topbanner
topbanner

ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം: 5 സഹപാഠികള്‍ അറസ്റ്റില്‍

Anju NC
ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം: 5 സഹപാഠികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷന്‍ കോളേജിലെ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നു ചാടിയ സംഭവത്തില്‍ അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍. ഷാലു, വൈഷ്ണവി, നീതു, എലിസബത്ത്, ഷൈജ, എന്നീ പെണ്‍കുട്ടികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മാനസിക പീഡനം, ദളിത് പീഡനം, ഭീഷണി തുടങ്ങി എട്ടോളം വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റിലായവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, കോളേജ് പ്രിന്‍സിപ്പലിന്റെ പ്രേരണ മൂലമാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കി. കൊണ്ടോട്ടി പോലീസാണ് കേസന്വേഷിക്കുന്നത്. നവംബര്‍ 30നാണ് കരിപ്പൂരിലെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദ്യാര്‍ഥികള്‍ക്കായി കോളേജ് അധികൃതര്‍ സംഘടിപ്പിച്ച ക്യാമ്പിനിടെ സഹപാഠികളുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിനു മുകളില്‍ നിന്നും വീണത്. നിരന്തരമായ ജാതീയ അധിക്ഷേപവും ശാരീരിക ഉപദ്രവവും തന്റെ മകള്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഐപിഎംഎസ് കോളേജിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു.

English summary
aviation student suicide attempt: 5 girls arrested
topbanner topbanner

More News from this section

Subscribe by Email