Friday August 17th, 2018 - 1:31:pm
topbanner

കമിതാക്കളുടെ പ്രണയം അതിരുകടന്നപ്പോള്‍ ഡ്രൈവര്‍ തിരിഞ്ഞുനോക്കി; ഓട്ടോ കാറിലിടിച്ചു

NewsDesk
കമിതാക്കളുടെ പ്രണയം അതിരുകടന്നപ്പോള്‍ ഡ്രൈവര്‍ തിരിഞ്ഞുനോക്കി; ഓട്ടോ കാറിലിടിച്ചു

കടമ്പനാട്: ഓട്ടോറിക്ഷയില്‍ കയറിയ കമിതാക്കള്‍ പിന്‍സീറ്റിലിരുന്ന് പ്രണയിച്ചപ്പോള്‍ ഓട്ടോറിക്ഷ എതിരെ വന്ന കാറിലിടിച്ച് അപകടത്തില്‍പ്പെട്ടു. ശാസ്താംകോട്ട റോഡില്‍ തുവയൂര്‍ ഭാഗത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം.

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത കമിതാക്കളുടെ സ്‌നേഹപ്രകടനം കണ്ടു തിരിഞ്ഞുനോക്കിയതാണെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം ഉണ്ടായത്. നാട്ടുകാര്‍ ഓടിക്കൂടും മുന്‍പേ കമിതാക്കള്‍ സ്ഥലംവിട്ടു.

English summary
auto rickshaw accident in sasthamkotta
topbanner

More News from this section

Subscribe by Email