വടകര: ആശുപത്രിയില്‍ നിന്നും മടങ്ങവെ ഓട്ടോറിക്ഷയില്‍ വെച്ചുമറന്ന സ്വര്‍ണമടങ്ങിയ ബാഗ് യുവതിക്ക് തിരികെ ലഭിച്ചു. വടകരയിലാണ് സംഭവം. ആശുപത്രിയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ എത്തിയ ജിജിനയുടെ ബാഗാണ് ഓട്ടോയില്‍ മറന്നുവെച്ചത്.
ബാഗ് ലഭിച്ച ഓട്ടോ ഡ്രൈവര്‍ ഇതില്‍ സ്വര്‍ണമുണ്ടെന്ന് കണ്ടെത്തിയതോടെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബാഗില്‍ ഉണ്ടായിരുന്ന രേഖകളില്‍ നിന്നാണ് പോലീസിന് ബാഗിന്റെ ഉടമായായ ജിജിനയുടെ വിലാസം ലഭിച്ചത്.
പോലീസ് അറിയിച്ചത് അനുസരിച്ച് ജിജിന സ്റ്റേഷനിലെത്തി ബാഗ് തന്റെതാണെന്ന് ഉറപ്പിച്ചു. സ്വര്‍ണവും മറ്റ് സാധനങ്ങളുമായിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്. ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.
ദില്‍ഷാന പോയത് കൗണ്‍സിലിങ്ങിന് ശേഷം; തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അലിന്
18 മാസം കൊണ്ട് 108 കിലോ കുറച്ചത് എങ്ങിനെയെന്ന് ആനന്ദ് അംബാനി പറയുന്നു