Saturday September 22nd, 2018 - 1:22:am
topbanner

ഭാര്യയുടെ കാമുകനെ കൈയ്യോടെ പിടികൂടി; ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി

NewsDesk
ഭാര്യയുടെ കാമുകനെ കൈയ്യോടെ പിടികൂടി; ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി

തിരുവനന്തപുരം: ഭാര്യയുടെ കാമുകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും സഹോദരനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവര്‍ വലിയതുറ ദേവി വില്ലയില്‍ ബിജു വിശ്വനാഥ്(38) ആണ് കൊല്ലപ്പെട്ടത്.

യുവതിയുടെ ഭര്‍ത്താവ് വള്ളക്കടവ് മാത്തവിള പുത്തന്‍വീട്ടില്‍ മനു (28), സഹോദരന്‍ എലി ബിജു എന്ന ബിജു (40), സുഹൃത്ത് പുളിയറക്കോണം അച്ചത്ത് വീട്ടില്‍ അന്‍സാരി (30), ഇവരെ ഒളിവില്‍ താമസിപ്പിച്ച വിതുര മണലി സ്വദേശി മുരുകന്‍ എന്ന രതീഷ് എന്നിവരെയാണ് മലയിന്‍കീഴ് സിഐയും ഷാഡോ പൊലീസും ചേര്‍ന്ന് അറസ്റ്റ്‌ചെയ്തത്. മറ്റൊരു പ്രതി പേയാട് സ്വദേശി ഭരതന്‍ ഒളിവിലാണ്.

കൊല്ലപ്പെട്ട ബിജു വിശ്വനാഥിന് ആറ് ഭാര്യമാരുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. കേസിലെ മുഖ്യപ്രതിയായ ഒട്ടോഡ്രൈവര്‍ മനു കൊച്ചുവേളിയില്‍ വാടകയ്ക്കു താമസിക്കുകയാണ്.

ബിജുവിന്റെ ഓട്ടോയാണ് ഇയാള്‍ ഓടിക്കുന്നത്. തന്റെ ഭാര്യയുമായി ബിജുവിന് അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ മനു ഗുണ്ടകളായ കൂട്ടുകാരുടെ സഹായത്തോടെ കൊല നടത്തിയെന്നാണ് പോലീസ് പറയുന്നത്.

ബിജു വിശ്വനാഥന്‍ ഭാര്യയോടൊപ്പം തന്റെ വീട്ടിലുണ്ടെന്നറിഞ്ഞ് മനു മറ്റു പ്രതികള്‍ക്കൊപ്പമെത്തി വിളിച്ചിറക്കി ഓട്ടോയില്‍കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥിരം ക്രിമിനലുകളും നിരിവധി കേസുകളില്‍ പ്രതികളുമാണിവര്‍.

വട്ടിയൂര്‍ക്കാവ് അരുവിപ്പുറം ആറ്റിലെ പാറക്കെട്ടിലെത്തിച്ച് കൈകാലുകള്‍ തല്ലിയൊടിച്ചു. കമ്പിയില്‍ ഭാരം കയറ്റി ഉരുട്ടുകയും ചെയ്തു. നേരം പുലരുന്നതിനിടയില്‍ മരണാസന്നനായ ബിജുവിനെ കെട്ടിടത്തില്‍നിന്നു വീണ് പരിക്കുപറ്റിയെന്ന നിലയില്‍ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ സഹോദരിയെക്കൂടി ഏര്‍പ്പാടുചെയ്തശേഷം സംഘം ഒളിവില്‍പോയി.

പതിനാറോളം കേസില്‍ പ്രതിയായ മനുവിന്റെ അച്ഛന്‍ ശിശുപാലനാണ് കൊലപ്പെടുത്താനുള്ള വഴി പറഞ്ഞുകൊടുത്തതെന്നും പൊലീസ് പറഞ്ഞു. ശിശുപാലനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ന്നത്.

എസ്.പി. അശോക്കുമാറിന്റെ മേല്‍നോട്ടത്തില്‍ നെടുമങ്ങാട് ഡിവൈ.എസ്.പി. ബി.അശോക്കുമാര്‍, മലയിന്‍കീഴ് സി.ഐ. ടി.ജയകുമാര്‍, ഷാഡോ പോലീസ് എ.എസ്.ഐ. ആര്‍.ജയന്‍, ഷിബു, പോലീസുകാരായ സുനിലാല്‍, സുനില്‍, നെവിന്‍രാജ്, ഷജീം, ഗോപന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

English summary
auto driver murder five arrested in thiruvananthapuram
topbanner

More News from this section

Subscribe by Email