Tuesday November 13th, 2018 - 12:29:pm
topbanner

തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

NewsDesk
തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയ്‌ക്കെതിരെ തിങ്കളാഴ്ച നടത്തുന്ന ദേശീയ ഹര്‍ത്താലില്‍നിന്ന് കേരളത്തെ ഒഴിവാക്കില്ലെന്ന് എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് ഇരു മുന്നണികളുടെയും നേതൃത്വം അറിയിച്ചു.

പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം. ദേശീയതലത്തില്‍ കോണ്‍ഗ്രസ് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടു മൂന്നു വരെ ഭാരത് ബന്ദിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.

ഇടതു പാര്‍ട്ടികള്‍ സംയുക്തമായി ദേശീയ തലത്തില്‍ നടത്തുന്ന ഹര്‍ത്താലിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് ഇടതു മുന്നണി വ്യക്തമാക്കി.

Read more topics: harthal, ldf, udf,
English summary
august 10th ldf udf harthal
topbanner

More News from this section

Subscribe by Email