Tuesday September 25th, 2018 - 7:34:am
topbanner

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരത്ത് സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

Jikku Joseph
തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരത്ത് സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരത്ത് തോര്‍ത്ത് വില്‍പ്പനക്കാരിയായ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. തിരുവല്ലം സ്വദേശിനി ജയയ്ക്കാണ് (50) സംഭവത്തില്‍ വെട്ടേറ്റത്. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ ജയയെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാച്ചല്ലൂര്‍ സ്വദേശി മുരുകനെ (60) തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നുരാവിലെ എട്ടു മണിയോടെ നിരവധിപേര്‍ നോക്കിനില്‍ക്കെ ആക്രമണം നടന്നത്. ക്ഷേത്രത്തിനടുത്ത് ഭക്തര്‍ക്ക് രാവിലെ അന്നദാനം നടത്തുന്ന കേന്ദ്രത്തിന് സമീപം വച്ചായിരുന്നു സംഭവം. പൂജാസാധനങ്ങളും തോര്‍ത്തും വില്‍പ്പന നടത്തി വരികയായിരുന്നു ജയ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തിരുവല്ലം ക്ഷേത്രത്തില്‍ ചുറ്റിപ്പറ്റി കഴിയുകയായിരുന്ന മുരുകന്‍ അന്നദാന കേന്ദ്രത്തിലെ ജോലിക്കാരനായിരുന്നു. ഇന്നലെ രാവിലെ മുരുകനെ ഇവിടുത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

അതോടെ ക്ഷേത്ര പരിസരത്ത് നിന്ന് മടങ്ങിയ മുരുകന്‍ ഇന്നലെ തിരുവല്ലം പാലത്തിന് സമീപത്താണ് കഴിഞ്ഞത്. ഇന്ന് രാവിലെ വീണ്ടും തിരുവല്ലം ക്ഷേത്രപരിസരത്തെത്തിയ മുരുകന്‍ പൂജാ സ്റ്റാളില്‍ പ്രവേശിക്കുകയും സേവാഭാരതിയുടെ അന്നദാനമന്ദിരത്തിലുപയോഗിക്കുന്ന വെട്ടുകത്തി കൈക്കലാക്കിയ അതുപയോഗിച്ച് ജയയുടെ കഴുത്തില്‍ വെട്ടുകയായിരുന്നുവെന്ന് സാക്ഷികള്‍ പറഞ്ഞു. അവസാനം നാട്ടുകാര്‍ തന്നെ പിടികൂടി ഇയാളെ പോലീസിന് കൈമാറി.

Read more topics: attempt, kill, woman, tiruvallam, temple
English summary
attempt to kill woman in tiruvallam temple
topbanner

More News from this section

Subscribe by Email