Saturday May 25th, 2019 - 12:46:pm
topbanner
topbanner

അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ചക്കേസില്‍ രക്ഷപ്പെട്ട പ്രതി പിടിയില്‍  

rajani v
അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ചക്കേസില്‍ രക്ഷപ്പെട്ട പ്രതി പിടിയില്‍   

പാലക്കാട് :അട്ടപ്പാടിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഓടിപ്പോയ പ്രതി അഗളി കാറയിലെ വീനസ് രാജ് പിടിയിലായി.കോടതിയില്‍ ഹാജരാക്കാന്‍ എത്തിക്കുന്നതിനിടെ പോലീസ് വാനില്‍നിന്നായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്.

മണ്ണാര്‍ക്കാട് പൂഞ്ചോലയ്ക്കു സമീപമുള്ള ബന്ധുവീട്ടില്‍ നിന്നാണ് പിടിയിലായത്. ഇടനിലക്കാരിയായ യുവതി ഉള്‍പ്പെടെയുള്ള 12 പ്രതികളില്‍ നാലുപേരെ മണ്ണാര്‍ക്കാട് മജിസ്‌ട്രേട്ട് കോടതിയിലും ബാക്കിയുള്ളവരെ പാലക്കാട് സെഷന്‍സ് കോടതിയിലുമായിരുന്നു ഹാജരാക്കേണ്ടത്.

നാലുപേരെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വീനസ് രാജ് ഉള്‍പ്പെടെ എട്ടുപേര്‍ കോടതിക്കുമുന്‍പിലുളള പോലീസ് വാനില്‍ ഇരിക്കുകയായിരുന്നു കോടതിക്കുള്ളില്‍ പോയ പോലീസ് സംഘം മടങ്ങിയെത്തുന്നതിനിടയിലാണു പ്രതി രക്ഷപ്പെട്ടത്. വാഹനത്തിനു നാലു പോലീസുകാര്‍ കാവലുണ്ടായിരുന്നു.

 

Read more topics: attapadi, rape case, accused, arrest
English summary
attapadi rape case accused arrest
topbanner

More News from this section

Subscribe by Email