Wednesday September 26th, 2018 - 8:26:pm
topbanner

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

sadu prakash
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

പയ്യന്നൂര്‍: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തടഞ്ഞുനിര്‍ത്തി കാല്‍മുട്ടുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മഞ്ചപ്പറമ്പ് സ്വദേശികളും സിപിഎം പ്രവര്‍ത്തകരുമായ പ്രസാദ്, മനോജ്, രാജു, രമേശന്‍ എന്നിവര്‍ക്കെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തത്.

കാങ്കോല്‍-ആലപ്പടമ്പ മണ്ഡലം പ്രസിഡന്റ് എന്‍.വി.നാരായണന്റെ (60)കാലുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തിലാണ് കേസ്. പരിക്കേറ്റ നാരായണന്‍ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

സി.പി.എം പ്രവര്‍ത്തകരായ ഏറ്റുകുടുക്ക മഞ്ചപ്പറമ്പിലെ കേളോത്ത് വീട്ടില്‍ പ്രസാദ് (47), അവറോന്നന്‍ വീട്ടില്‍ രാജു (41), കുന്നുമ്മല്‍ രമേശന്‍ (44), വടക്കന്‍ വീട്ടില്‍ മനോജ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. മാത്തിലില്‍ നടക്കുന്ന ഡിസ്‌പെന്‍സറി ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന തന്നെ ഏറ്റുകുടുക്ക മഞ്ചപ്പറമ്പില്‍വെച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തി ഇരുകാലുകളും അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് നാരായണന്റെ മൊഴി.

English summary
attack in payyannur: case file against four CPM activist
topbanner

More News from this section

Subscribe by Email