Tuesday September 25th, 2018 - 6:49:am
topbanner

ഫറൂഖ് കോളേജില്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം: വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ANJU NC
ഫറൂഖ് കോളേജില്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം: വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കോഴിക്കോട്: ഫറൂഖ് കോളേജില്‍ അധ്യാപകരും വിദ്യര്‍ഥികളും തമ്മില്‍ സംഘര്‍ഷം. വടികളും പൈപ്പുമുപയോഗിച്ചായിരുന്നു അധ്യാപകരുടെ മര്‍ദ്ദനം. ഹോളി ആഘോഷത്തിന്റെ പിന്നാലെയായിരുന്നു ആക്രമണം.

സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ശബാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ അപകടകരമാം വിധം കാര്‍ ഓടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കോളേജ് ജീവനക്കാരനു പരിക്കേറ്റുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

English summary
attack in farook college
topbanner

More News from this section

Subscribe by Email