Sunday February 17th, 2019 - 1:51:pm
topbanner

എന്‍.എസ്.എസ് കരയോഗം മന്ദിരത്തിന് നേരെ ആക്രമണം; സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വെച്ചു

JB
എന്‍.എസ്.എസ് കരയോഗം മന്ദിരത്തിന് നേരെ ആക്രമണം; സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വെച്ചു

തിരുവനന്തപുരം: നേമം മേലാംകോട് എന്‍.എസ്.എസ് കരയോഗം മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായി. ശബരിമല വിഷയത്തില്‍ കരയോഗത്തിന്റെ നാമജപ യാത്ര നടത്തിയതിന് അടുത്ത ദിവസം ആണ് സംഭവം. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിസുകുമാരന്‍ നായരുടെ പേരില്‍ റീത്തും വച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയത്തെ ചില കരയോഗമന്ദിരങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായിരുന്നു.എന്‍എസ്എസിന്റെ നിലപാടുകളെ എതിര്‍ക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് എന്‍എസ്എസും ബിജെപിയും ആരോപിച്ചു

അതേസമയം എന്‍എസ്എസ് കരയോഗം ഓഫീസ് അക്രമിച്ച സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായും നേമം സിഐ കെ പ്രദീപ് അറിയിച്ചു.

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധസൂചകമായാണ് സംസ്ഥാനത്തെ മുഴുവന്‍ എന്‍എസ്എസ് കരയോഗങ്ങളിലും വിശ്വാസ സംരക്ഷണ നാമജപയജ്ഞം സംഘടിപ്പിച്ചത്. കരയോഗങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന നാമജപയജ്ഞത്തില്‍ സമുദായാംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. നായര്‍ സര്‍വ്വീസ് സൊസൈറ്റി 105-ാം ജന്മദിനം സംസ്ഥാന വ്യാപകമായി പതാകാദിനത്തിന്റെ ഭാഗമായിട്ടാണ് നാമജപം നടത്തിയത്.

 

Viral News

Read more topics: attack, at nss, office,
English summary
attack at nss office
topbanner

More News from this section

Subscribe by Email