topbanner
Monday October 23rd, 2017 - 6:09:am
topbanner

വീടുകയറി അജ്ഞാതസംഘത്തിന്റെ ആക്രമണം: കോണ്‍ഗ്രസ് നേതാവിന്റെ കൈകാലുകള്‍ തല്ലി ഒടിച്ചു; ജനനേന്ദ്രിയം മുറിച്ചുമാറ്റി

Jikku Joseph
വീടുകയറി അജ്ഞാതസംഘത്തിന്റെ ആക്രമണം: കോണ്‍ഗ്രസ് നേതാവിന്റെ കൈകാലുകള്‍ തല്ലി ഒടിച്ചു; ജനനേന്ദ്രിയം മുറിച്ചുമാറ്റി

തിരുവനന്തപുരം: വീടുകയറി നടത്തിയ അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ കോണ്‍ഗ്രസ് നേതാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊരൂട്ടമ്പലം പിരിയാക്കോട് സനല്‍ ഭവനില്‍ സജികുമാറിനാണ് (47) പരിക്കേറ്റത്. കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി എം.പാനല്‍ കണ്ടക്ടര്‍ കൂടിയാണ് സജികുമാര്‍.

ആക്രമണത്തില്‍ സജികുമാറിന്റെ കൈകാലുകള്‍ ഒടിഞ്ഞു. ജനനേന്ദ്രിയത്തിനും വെട്ടേറ്റു. ഇന്നലെ രാത്രി 10.30 നാണ് സജികുമാറിന്റെ വീട് ആക്രമിച്ചത്. സ്‌കൂട്ടറിലെത്തിയ ആറംഗസംഘമായിരുന്നു ആക്രമണം നടത്തിയത്. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന അക്രമികള്‍ സജികുമാറിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കമ്പി പാരയ്ക്ക് ഇരുകാലും കൈയ്യും അടിച്ചൊടിക്കുകയായിരുന്നു.

സജികുമാറിനെ കൂടാതെ വീട്ടില്‍ വൃദ്ധരായ മാതാപിതാക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാതാപിതാക്കളുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തുമ്പോഴേക്കും അക്രമിസംഘം സ്ഥലം വിട്ടിരുന്നു. ആക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജികുമാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. സംഭവ സ്ഥലത്ത് നിന്ന് അക്രമികളുടേതെന്ന് കരുതുന്ന രണ്ട് ആക്ടീവ സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാറനല്ലൂര്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

English summary
attack against congrass leader in thiruvanthapuram
topbanner topbanner

More News from this section

Subscribe by Email