Wednesday September 19th, 2018 - 8:57:am
topbanner
Breaking News

എടിഎം കവര്‍ച്ച; ഹരിയാനയില്‍ നിന്ന് മറ്റൊരു സംഘം കേരളത്തിലേക്കു കടന്നതായി പോലീസ്

Jikku Joseph
എടിഎം കവര്‍ച്ച; ഹരിയാനയില്‍ നിന്ന് മറ്റൊരു സംഘം കേരളത്തിലേക്കു കടന്നതായി പോലീസ്

തിരുവനന്തപുരം: എടിഎം കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താന്‍ ഹരിയാനയില്‍ നിന്നുള്ള സംഘം തെക്കന്‍ കേരളത്തിലേക്കു കടന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗം. ഈ നാലംഗ സംഘത്തിന്റെ ചിത്രങ്ങള്‍ അടങ്ങിയ സന്ദേശം ഇന്നലെ വൈകിട്ടോടെ സമൂഹമാധ്യമങ്ങള്‍ വഴിയും പോലീസ് പ്രചരിപ്പിച്ചു തുടങ്ങി.

ഹരിയാന മേവാത്ത് സ്വദേശികളാണ് ഇവരെന്നാണു പോലീസ് വ്യക്തമാക്കി. ഇവരെ തിരിച്ചറിയുകയോ എന്തെങ്കിലും സൂചനകള്‍ ലഭിക്കുകയോ ചെയ്താല്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. ലോഡ്ജുകളിലും പോലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്.

തഴുത്തലയിലെ എടിഎമ്മില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ രണ്ടാഴ്ച മുന്‍പു മധ്യപ്രദേശ് പോലീസ് ഹരിയാനയില്‍ നിന്ന് ഏറ്റുമുട്ടലിലൂടെ കീഴടക്കിയിരുന്നു. എന്നാല്‍, ആറുപേരടങ്ങിയ സംഘത്തിലെ മറ്റുള്ളവര്‍ അന്നു രക്ഷപ്പെട്ടിരുന്നു. ഇവരുടെ പക്കല്‍നിന്ന് എകെ 47 തോക്കുകളും അത്യാധുനിക പിസ്റ്റളുകളും പിടികൂടിയിരുന്നു.

കവര്‍ച്ചയിലൂടെ സമ്പാദിക്കുന്ന പണം കശ്മീരില്‍ തീവ്രവാദ സംഘങ്ങള്‍ക്കു കൈമാറി ആയുധങ്ങള്‍ വാങ്ങുന്നവരാണു സംഘമെന്നു മധ്യപ്രദേശ് പോലീസ് വ്യക്തമാക്കിയിരുന്നു. പിടിയിലായ രണ്ടുപേരെ കേരളത്തില്‍നിന്നുള്ള അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇവരെ ഇന്ന് എത്തിക്കും.

English summary
atm robbery new gang in kerala intelligence report
topbanner

More News from this section

Subscribe by Email