Friday February 22nd, 2019 - 4:32:pm
topbanner

തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്

Jikku Joseph
തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണ് ഇത്തവണ തട്ടിപ്പിനിരയായത്. 56,000 രൂപയാണ് അക്കൗണ്ടില്‍ നിന്നം ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത്.

എടിഎം കാര്‍ഡുപയോഗിച്ച് ആറു തവണയായി പണം പിന്‍വലിച്ചെന്ന സന്ദേശമാണ് യുവതിക്ക് ലഭിച്ചത്. തലസ്ഥാനത്ത് നടക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ എടിഎം തട്ടിപ്പാണിത്.

സേലം ശിവജിപുരത്തെ എടിഎമ്മില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ നിന്ന് വ്യക്തമാവുകയും ചെയ്തു. നെട്ടയം എസ്.ബി.ഐ ശാഖയിലാണ് യുവതിയുടെ അക്കൗണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Viral News

Read more topics: atm, robbery, thiruvananthapuram
English summary
atm robbery in thiruvananthapuram
topbanner

More News from this section

Subscribe by Email