Friday September 21st, 2018 - 9:21:pm
topbanner

ഒ.ടി.പി. നമ്പര്‍ കൈക്കലാക്കി തട്ടിപ്പുകള്‍ കൂടുന്നു

akhila
ഒ.ടി.പി. നമ്പര്‍ കൈക്കലാക്കി തട്ടിപ്പുകള്‍ കൂടുന്നു

കൊച്ചി: വണ്‍ ടൈം പാസ്വേഡ് (ഒ.ടി.പി.) നമ്പര്‍ കൈക്കലാക്കിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന ഒയടി.പി. യിലൂടെ ഉപഭോക്താക്കളുടെ അറിവില്ലായ്മ മുതലാക്കിയാണ് തട്ടിപ്പ്.

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനെന്നും കാലാവധി കഴിഞ്ഞ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ പുതുക്കാനെന്നപേരിലും വരുന്ന ഫോണ്‍കോളുകളിലൂടെ വിദ്യാസമ്പന്നരായവര്‍പോലും ഇരകളാകുന്നുണ്ട്. സര്‍ക്കാരോ ധനകാര്യസ്ഥാപനങ്ങളോ നടപ്പാക്കുന്ന പദ്ധതികളുടെപേരില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ്.

പുതിയ കാര്യങ്ങളാകുമ്പോള്‍ ആളുകള്‍ക്ക് വലിയ ധാരണയുണ്ടാകാത്തത് തട്ടിപ്പുകാര്‍ മുതലാക്കുന്നു. ബാങ്ക് ഇടപാടുകള്‍ ഒ.ടി.പി. വഴി മാത്രമായി നടത്തുന്നതിനാല്‍ ഫോണ്‍വഴി ആര്‍ക്കും നമ്പറുകള്‍ നല്‍കാതിരുന്നാല്‍ തട്ടിപ്പ് തടയാനാകുമെന്ന് അധികൃതര്‍ പറയുന്നു. വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.

മുന്‍പ് മോഷണത്തിനു പേരുകേട്ടിരുന്ന പല ഗ്രാമങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കേന്ദ്രമായി മാറിയതായും സൂചനയുണ്ട്. റിസര്‍വ് ബാങ്കും മറ്റു ബാങ്കുകളും തട്ടിപ്പ് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെങ്കിലും കൈവശമുള്ള പണം നഷ്ടമായിക്കഴിയുമ്പോഴാണ് ആളുകള്‍ ശ്രദ്ധിക്കുക. പണ ഇടപാടുകളുമായി ബന്ധപ്പെട്ട് മൊബൈലില്‍ വരുന്ന വിവരങ്ങള്‍ പങ്കുവക്കരുത്.

എ.ടി.എം. ഇടപാടുകള്‍ നടത്തുമ്പോള്‍ പരിചയമില്ലാത്തവരുടെ മുന്നില്‍ പിന്‍ നമ്പര്‍ വെളിപ്പെടുത്തരുത്. തട്ടിപ്പിനിരയായാല്‍ ഉടന്‍ സൈബര്‍സെല്ലിലും ബന്ധപ്പെട്ട ബാങ്കിലും വിവരമറിയിക്കുകയും തുക നഷ്ടമായതു സംബന്ധിച്ച് എസ്.എം.എസ്. വഴി ലഭിക്കുന്ന വിവരങ്ങളും പോലീസിന് നല്‍കുകയും ചെയ്യതാല്‍ ഇടപാട് മരവിപ്പിക്കാനാകുമെന്ന് സൈബര്‍സെല്‍ അധികൃതര്‍ പറയുന്നു.

ഇതിനായി സൈബര്‍സെല്ലിന്റെ നേതൃത്വത്തില്‍ പണമിടപാടുകള്‍ മരവിപ്പിക്കാന്‍ അധികാരമുള്ള ബാങ്ക് നോഡല്‍ ഓഫീസര്‍മാര്‍, ഓണ്‍ലൈന്‍ വാലറ്റ് ജീവനക്കാര്‍, ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, പോലീസ് എന്നിവര്‍ ചേര്‍ന്ന് വാട്സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ചിട്ടുണ്ട്.

Read more topics: atm, fraud, otp,
English summary
atm fraud through otp
topbanner

More News from this section

Subscribe by Email