Saturday April 21st, 2018 - 3:26:pm
topbanner

അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്ത ആഴ്ച ജയില്‍ മോചിതനാകുമെന്ന് റിപ്പോര്‍ട്ട്

Jikku Joseph
അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്ത ആഴ്ച ജയില്‍ മോചിതനാകുമെന്ന് റിപ്പോര്‍ട്ട്

അറ്റ്ലസ് ജ്വല്ലറിയേയും അറ്റ്ലസ് രാമചന്ദ്രനേയും മലയാളികള്‍ക്ക് മറക്കാനാകില്ല. ചെക്ക് കേസില്‍പെട്ട് ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്ത ആഴ്ച ജയില്‍ മോചിതനാകുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ അഡ്വ. സി.കെ മേനോന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മറ്റും ശ്രമഫലമായാണ് മോചനത്തിന് വഴിയൊരുങ്ങുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ കടുത്ത അവശതയിലെന്നാണ് റിപ്പോര്‍ട്ട്. കടുത്തപ്രമേഹവും രക്തസമ്മര്‍ദവും മറ്റ് ശാരീരിക അവശതകളും അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതു വീല്‍ച്ചെയറിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗള്‍ഫിലെ ചില ബാങ്കുകളില്‍ നിന്ന് അദ്ദേഹം വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നല്‍കിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പോലീസിന്റെ മുന്‍പിലെത്തി. 990 കോടിയോളം രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരില്‍ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ദുബായ് പോലീസ് 2015 ഓഗസ്റ്റ് 23 ന് രാമചന്ദ്രനെ ജയിലിലടയ്ക്കുകയായിരുന്നു. മസ്‌കറ്റിലും മറ്റുമുള്ള സ്ഥാപനങ്ങള്‍ വിറ്റ് ബാങ്കുകളുടെ തവണ മുടക്കം തീര്‍ത്ത് ജയില്‍ മോചിതനാകാനുള്ള ശ്രമവും പരാജയപ്പെടുകയാണ്. ജനകീയനായിരുന്ന ബിസിനസുകാരന്റേയും കുടുംബത്തിന്റേയും ഇന്നത്തെ സ്ഥിതി അതീവ ദയനീയമാണ്

Read more topics: atlas ramachandran, dubai, jail
English summary
atlas ramachandran in dubai jail

More News from this section

Subscribe by Email