topbanner
Monday December 11th, 2017 - 7:51:am
topbanner
topbanner

ആതിര വീണത് പീഡനത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ; വ്യാജ വാര്‍ത്ത പരക്കുന്നത് ചിലരെ രക്ഷിക്കാനെന്ന് അമ്മ

suji
ആതിര വീണത് പീഡനത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ; വ്യാജ വാര്‍ത്ത പരക്കുന്നത് ചിലരെ രക്ഷിക്കാനെന്ന് അമ്മ

തിരുവനന്തപുരം സ്വദേശിയായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി ആതിര സഹപാഠികളുടെ പീഡനത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെടുന്നതിനിടെയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതെന്ന് അമ്മ ഇന്ദിര.കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍േ്‌റണഷിപ്പിനിടെ താമസിച്ചിരുന്ന നാലു നില ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി താഴേക്ക് വീണത് .

എന്നാല്‍ പിന്നാലെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതില്‍ മനം നൊന്താണ് പെണ്‍കുട്ടി ചാടി ആത്മഹത്യ ചെയ്തതെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.സഹപാഠികളേയും പ്രിന്‍സിപ്പളിനേയും രക്ഷിക്കാനാണ് ഈ വാര്‍ത്ത പ്രചരിക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.വിദ്യാര്‍ത്ഥിനിയുടെ അമ്മയും പത്രസമ്മേളനത്തിനെത്തി.

തിരുവനന്തപുരം തമ്പാനൂര്‍ ഐപിഎംഎസ് ഏവിയേഷന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണത് .ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ് .കഴിഞ്ഞ നവംബര്‍ 30നാണ് സംഭവം.

English summary
athira suicide attempt is bacause of rape attempt says mother
topbanner topbanner

More News from this section

Subscribe by Email