Sunday February 17th, 2019 - 1:32:pm
topbanner

ആരോപണങ്ങളില്‍ മറുപടി നല്‍കാതെ അശ്വതി; പോലീസ് അന്വേഷണം മരവിപ്പിച്ചു

NewsDesk
ആരോപണങ്ങളില്‍ മറുപടി നല്‍കാതെ അശ്വതി; പോലീസ് അന്വേഷണം മരവിപ്പിച്ചു

തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ പേരില്‍ അനധികൃത പണപ്പിരിവു നടത്തിയെന്ന പരാതിയില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരെയുള്ള അന്വേഷണം പോലീസ് മരവിപ്പിച്ചു.

അശ്വതിക്കെതിരെ അന്വേഷണം നടത്തുന്നതിനിടെ പ്രതിപക്ഷ കക്ഷികള്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ ഇത് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് അന്വേഷണം തണുപ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 10നു സിറ്റി പോലീസ് കമ്മീഷണറുടെ സ്പെഷല്‍ ബ്രാഞ്ചിനു മുന്നില്‍ ഹാജരാകാന്‍ അശ്വതിയോടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉന്നതങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായതോടെ അവസാന നിമിഷം എത്തണ്ടന്ന് അറിയിക്കുകയായിരുന്നു.

ലിഗയുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ അശ്വതി പണപ്പിരിവു നടത്തിയെന്നു കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം കോവളം സ്വദേശി അനില്‍കുമാറാണ് ഡിജിപിക്കു പരാതി നല്‍കിയത്.

അശ്വതി ലക്ഷങ്ങള്‍ സംഭാവനയായി വാങ്ങുന്നു, ഇവ ഉപയോഗിച്ച് വിദേശയാത്രകള്‍ നടത്തുന്നു, കുറഞ്ഞനാള്‍കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ ഓഫീസ്, വിലകൂടിയ കാര്‍, കൂടാതെ അടുത്തിടെ പൂങ്കുളത്ത് 5 ഏക്കര്‍ ഭൂമിയ്ക്ക് അഡ്വാന്‍സ് നല്‍കിയതായും അശ്വതിക്കെതിരെ പരാതിയുണ്ട്.

ഡിജിപി ലോക്നാഥ് ബെഹ്റ ഇതു ഐജി മനോജ് ഏബ്രഹാമിനു കൈമാറുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അതേസമയം, ആരോപണങ്ങള്‍ ശക്തമായിട്ടും ഇതേക്കുറിച്ച് അശ്വതി വിശദീകരണം നല്‍കിയിട്ടില്ല. അശ്വതിക്ക് പിന്തുണയുമായി ബിജെപിയും കോണ്‍ഗ്രസും സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗവും സജീവമായി രംഗത്തുണ്ട്.

Viral News

Read more topics: aswathy jwala, case, police
English summary
aswathy jwala case; police probe put on hold
topbanner

More News from this section

Subscribe by Email