Saturday September 22nd, 2018 - 10:59:am
topbanner

ആര്‍എസ്പിയില്‍ വാക്‌പോരും ഭിന്നതയും രൂക്ഷമാകുന്നു

rajani
 ആര്‍എസ്പിയില്‍ വാക്‌പോരും ഭിന്നതയും രൂക്ഷമാകുന്നു

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട പരാജയത്തെ സംബന്ധിച്ച് ആര്‍എസ്പിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. മുന്നണിമാറ്റം തിടുക്കത്തിലായിരുന്നെന്നും തെറ്റു തിരുത്താന്‍ പാര്‍ട്ടി തയാറാകണമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.എന്നാല്‍ ചന്ദ്രചൂഡന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് എ എ അസീസും രംഗത്തെത്തി.

ആര്‍എസ്പി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തിലായിരുന്നു ഇരുവരുടെയും പരസ്യപ്രതികരണം. ഇടതുമുന്നണി വിട്ടതില്‍ പശ്ചാത്തപിച്ച ചന്ദ്രചൂഡന്‍ മുന്നണിമാറ്റം വേഗത്തിലായിപ്പോയെന്നും അഭിപ്രായപ്പെട്ടു. ഇടതുമുന്നണിയില്‍നിന്ന് ഇത്രവേഗം മാറേണ്ടിയിരുന്നില്ല. മുന്നണി മാറ്റം തടയാനാകാത്തതില്‍ ദുഃഖമുണ്‌ടെന്നും യുഡിഎഫില്‍ എത്രകാലം തുടരാനാകുമെന്നറിയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പിലെ ആര്‍എസ്പിയുടെ തോല്‍വി ദയനീയമാണെന്നു പറഞ്ഞ അദ്ദേഹം, പക്ഷേ പെട്ടെന്നു മുന്നണി വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും പറ്റിയ തെറ്റുകള്‍ പാര്‍ട്ടിക്ക് തിരുത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.ഇടത് ഭരണത്തെ ചന്ദ്രചൂഡന്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഭരണം നല്ലരീതിയിലാണ് പോകുന്നത്.

ഇടതുമുന്നണി പറയുന്ന കാര്യം പ്രാവര്‍ത്തികമാക്കുന്നതായും ചന്ദ്രചൂഡന്‍ പറഞ്ഞു.എന്നാല്‍ ചന്ദ്രചൂഡനെ സംസ്ഥാന സെക്രട്ടറി അപ്പോള്‍ തന്നെ തിരുത്തി. സമ്മേളനത്തില്‍ ചന്ദ്രചൂഡന് പിന്നാലെ സംസാരിച്ച അസീസ് മുന്നണിമാറ്റം തെറ്റായ തീരുമാനമായിരുന്നില്ലെന്നും അത് കൂട്ടായെടുത്ത തീരുമാനമായിരുന്നുവെന്നും പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തെ വിമര്‍ശിക്കാനും അസീസ് മടിച്ചില്ല.

കൊച്ചിയില്‍ ഭിന്നലിംഗക്കാര്‍ക്കു നേരെ പൊലീസിന്റെ ക്രൂരമര്‍ദനം

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു: വരലക്ഷ്മി

English summary
assembly election tj chandrachoodan rsp
topbanner

More News from this section

Subscribe by Email