Saturday November 17th, 2018 - 10:11:am
topbanner

സ്വരാജിന്റെ വിജയം അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്ത്

NewsDesk
സ്വരാജിന്റെ വിജയം അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്ത്

തൃപ്പൂണിത്തുറ: സംസ്ഥാനം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എം സ്വരാജ് നേടിയ വിജയം അഴിമതിക്കെതിരായ ജനത്തിന്റെ വിധിയെഴുത്ത്.

യുഡിഎഫ് മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ അഴിമതി ആരോപണ വിധേയനായ മന്ത്രിമാരില്‍ ഒരാളായിരുന്നു സ്വരാജിനെതിരെ മത്സരിച്ച കെ. ബാബു. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ശക്തികേന്ദ്രമായ തൃപ്പൂണിത്തുറയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രധാന വിഷയം അഴിമതിയായിരുന്നു.

1991 ല്‍ കന്നിയങ്കത്തിന് ഇറങ്ങിയതു മുതല്‍ അഞ്ച് വട്ടം തുടര്‍ച്ചയായി ജയിച്ചു കയറിയ മണ്ഡലത്തില്‍ അഴിമതി വിഷയത്തില്‍ ഒടുവില്‍ ബാബുവിന് കാലിടറുകയായിരുന്നു.

ഇടത് തട്ടകമെന്ന് പണ്ട് വിശേഷിപ്പിക്കപ്പെട്ടിരുന്ന തൃപ്പൂണിത്തുറ രണ്ടര പതിറ്റാണ്ടുകള്‍ക്കൊടുവിലാണ് എം സ്വരാജിലൂടെ സിപിഎം തിരിച്ചുപിക്കുന്നത്.

English summary
assembly election m swaraj won in thrippunithura
topbanner

More News from this section

Subscribe by Email