Wednesday November 14th, 2018 - 6:05:am
topbanner

സീറ്റുറപ്പിച്ച് ജഗദീഷ്; ഗണേഷിനെതിരെ പ്രസ്താവനയുമായി പ്രചരണം തുടങ്ങി

NewsDesk
സീറ്റുറപ്പിച്ച് ജഗദീഷ്; ഗണേഷിനെതിരെ പ്രസ്താവനയുമായി പ്രചരണം തുടങ്ങി

കൊല്ലം: പത്തനാപുരത്തെ സ്ഥാനാര്‍ത്ഥിത്വം എഐസിസി ഉറപ്പിക്കുന്നതിനു മുന്‍പേ നടന്‍ ജഗദീഷ് പ്രചരണം തുടങ്ങിക്കഴിഞ്ഞു. എതിരാളിയും സഹപ്രവര്‍ത്തകനുമായ എംഎല്‍എ ഗണേഷ്‌കുമാറിനെതിരെ ഒളിയമ്പെയ്താണ് ജഗദീഷ് പ്രചരണം തുടങ്ങിയത്.

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങളറിയില്ലെന്നും നാടിന് അപമാനകരമായതൊന്നും നേതാക്കന്‍മാരായവര്‍ ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു ജഗദീഷിന്റെ പ്രസ്താവന.

മണ്ഡലത്തിലെ സുഹൃത്തുക്കളെ കണ്ട് വോട്ടുറപ്പിക്കുകയാണ് ഇപ്പോള്‍ ജഗദീഷ്. സ്‌കൂള്‍ പരിപാടികളിലും മറ്റ് പൊതുപരിപാടികളിലും ജഗദീഷ് എത്തുന്നുണ്ട്. സജീവമായ പോരാട്ടമാണ് മണ്ഡലത്തിലെ ജനങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

English summary
assembly election; jagadeesh against ganesh kumar
topbanner

More News from this section

Subscribe by Email