കൊച്ചി: പെരുമ്പാവൂരിലെ ജിഷയെ കൊലപ്പെടുത്തിയത് ലൈംഗിക താത്പര്യം നിഷേധിച്ചതിലുള്ള പകമൂലമാണെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്.
ജിഷയുടെ വീടുപണിക്കെത്തിയ അസം സ്വദേശിയായ അമീയൂര്‍ ഉള് ഇസ്ലാം ആണ് ജിഷയെ കൊലപ്പെടുത്തിയ വിവരം പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്.
വീടുപണിക്കെത്തിയ ഇരുപത്തിമൂന്നുകാരനായ അമിയൂര്‍ ജിഷയുമായി അടുപ്പത്തിലായിരുന്നു. അടുപ്പം മുതലെടുത്ത് ലൈംഗിക മുതലെടുപ്പിന് ശ്രമിച്ചപ്പോള്‍ ജിഷ നിഷേധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവദിവസം രാവിലെ ലൈംഗിക താല്‍പ്പര്യം വെച്ച് പ്രതി ജിഷയുടെ വീട്ടില്‍ വന്നിരുന്നു. ജിഷ രൂക്ഷമായി ഇതിനോട് പ്രതികരിച്ചതോടെ വൈകിട്ട് വീണ്ടുമെത്തി ആക്രമിക്കുകയായിരുന്നു.
ജിഷയുമായി നല്ല പരിചയം ഉള്ള ഒരാളായിരിക്കാം പ്രതിയെന്ന് പോലീസ് നേരത്തേ സംശയിച്ചിരുന്നു. ജിഷയുടെ വീടിന്റെ അരികില്‍ നിന്നും കിട്ടിയ രക്തക്കറ പുരണ്ട ചെരുപ്പാണ് കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമായി മാറിയത്.
പിടിയിലായത് ജിഷയുടെ അടുത്ത സുഹൃത്ത്; നിര്‍ണായകമായത് ചെരിപ്പ്
ജിഷ വധക്കേസ്; അസം സ്വദേശി പിടിയില്‍; കുറ്റസമ്മതം നടത്തി?
പള്ളിക്കര അപകടം: കാറിന്റെ വേഗസൂചി 135 കിലോമീറ്റര്‍ സ്പീഡില്‍ നിശ്ചലമായ നിലയില്‍