Thursday November 22nd, 2018 - 1:41:am
topbanner

ഏഷ്യാനെറ്റ് തലവന്റെ കായല്‍ കയ്യേറ്റം; രണ്ടാഴ്ചയ്ക്കകം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശം

NewsDesk
ഏഷ്യാനെറ്റ് തലവന്റെ കായല്‍ കയ്യേറ്റം; രണ്ടാഴ്ചയ്ക്കകം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശം

കോട്ടയം: ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ഉടമസ്ഥതയിലുള്ള നിരാമയ ഗ്രൂപ്പ് കുമരകത്ത് നിര്‍മിക്കുന്ന റിസോര്‍ട്ടിനുവേണ്ടി കായല്‍ കൈയ്യേറ്റം നടത്തിയെന്ന് സ്ഥിരീകരണം.

നിരാമയ റിട്രീറ്റ് റിസോര്‍ട്ട് കൈയേറിയ സ്ഥലത്തെ നിര്‍മാണം 15 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് റവന്യൂ അധികൃതര്‍ നോട്ടീസ് നല്‍കി. കൈയേറി നിര്‍മിച്ച കോട്ടേജും കല്‍ക്കെട്ടും മതിലും പുറമ്പോക്ക് ഭൂമി ഒഴിയാനും പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യം സ്റ്റോപ്പ് മെമ്മോയിലൂടെ റിസോര്‍ട്ട് ഉടമകളെ അറിയിച്ചു. പൊളിച്ചുമാറ്റിയില്ലെങ്കില്‍ പഞ്ചായത്ത് നീക്കംചെയ്ത് ചെലവ് റിസോര്‍ട്ട് അധികൃതരില്‍നിന്ന് ഈടാക്കും. പഞ്ചായത്തീരാജ് ആക്ട് പ്രകാരമാണ് നടപടി.

റവന്യൂ, പഞ്ചായത്ത് അധികൃതര്‍ സംയുക്തമായി വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ റിസോര്‍ട്ട് ഏഴുസെന്റ് പുറമ്പോക്ക് കൈയേറി കോട്ടേജും മതിലും കല്‍ക്കെട്ടും നിര്‍മിച്ചതായി സ്ഥിരീകരിച്ചിരുന്നു.

കുമരകം വില്ലേജില്‍ ബ്‌ളോക്ക് 11ല്‍ പെട്ട കായല്‍ പുറമ്പോക്കും ബ്‌ളോക്ക് പത്തില്‍ റീസര്‍വെ 302/ഒന്നില്‍ പെട്ട തോട് പുറമ്പോക്കിലുമാണ് ഇപ്പോള്‍ കൈയേറ്റം സ്ഥിരീകരിച്ചത്. കായലിലേക്ക് എത്തുന്ന തോടിന്റെ പുറമ്പോക്കാണ് കൈയേറിയത്. 15 അടിയോളം വീതിയുണ്ടായിരുന്ന തോട് ഇപ്പോള്‍ പകുതിയായി. വടക്കുള്ള നേരെമട തോടിന്റെ പരമ്പരാഗത കടവുകള്‍ പലതും മതില്‍കെട്ടി അടച്ച നിലയില്‍ റിസോര്‍ട്ടിന്റെ കൈവശമാണ്.

ഭൂരേഖാ തഹസില്‍ദാര്‍ പി എസ് ഗീതാകുമാരി, പഞ്ചായത്ത് സെക്രട്ടറി ഇ വിഷ്ണു നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൈയേറ്റം റിസോര്‍ട്ട് അധികൃതരെയും രേഖകള്‍ കാട്ടി ബോധ്യപ്പെടുത്തി. പരിശോധകസംഘത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോനും ഉണ്ടായിരുന്നു. റിസോര്‍ട്ടിന്റെ പടിഞ്ഞാറ് തണ്ണീര്‍ത്തടവും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്നതുമായ വേമ്പനാട് കായലാണ്. ഈ തീരത്ത് രണ്ടടിയോളം വീതിയില്‍ അതിര്‍ത്തി തീര്‍ത്ത് കല്‍ക്കെട്ടുണ്ട്. കല്‍ക്കെട്ടില്‍നിന്ന് നിയമപ്രകാരമുള്ള അകലം വിട്ടും മറ്റ് നിയമങ്ങള്‍ പാലിച്ചുമാണോ ബാക്കി കോട്ടേജുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് വീണ്ടും പരിശോധിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

English summary
revenue notice sends to asianet chairman rajeev chandrasekhar niramaya resort
topbanner

More News from this section

Subscribe by Email