Sunday November 18th, 2018 - 1:35:pm
topbanner

ഗവര്‍ണര്‍ക്ക് പരാതിയുമായി ആശ ലോറന്‍സ്

RA
ഗവര്‍ണര്‍ക്ക് പരാതിയുമായി ആശ ലോറന്‍സ്

തിരുവനന്തപുരം: മകന്‍ ബി.ജെ.പി പരിപാടിയില്‍ വേദി പങ്കിട്ടതിന്റെ പ്രതികാരമായി തന്റെ ജോലി നഷ്ടപ്പെടുത്താന്‍ സി.പി.എം ശ്രമിക്കുന്നെന്നാരോപിച്ച്‌ മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. പരാതി അന്വേഷിച്ച്‌ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാമെന്ന് ഉറപ്പ് നല്‍കിയെന്ന് ആശ ലോറന്‍സ് പറഞ്ഞു.

ഇന്ന് രാവിലെ പതിനൊന്നോടെയാണ് മകന്‍ മിലനുമൊത്ത് ആശ ഗവര്‍ണറെ കണ്ടത്. ഗവര്‍ണരുമായി 15 മിനിട്ട് നേരം നീണ്ട് നിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പരാതി കൈമാറിയത്. ബി.ജെ.പി വേദിയില്‍ മകന്‍ പങ്കെടുത്തതോടെ സിഡ്കോയിലുള്ള തന്റെ ജോലി ഇല്ലാതാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പരാതിയില്‍ ആശ അറിയിച്ചു.

ഇതിന്റെ ഭാഗമായി തനിക്കെതിരെ ജീവനക്കാരില്‍ നിന്നും വ്യാജ പരാതി എഴുതി വാങ്ങിച്ചെന്നും ആശ ആരോപിക്കുന്നു. തന്നെയും മകനെയും ഫോണില്‍ വിളിച്ച്‌ ഉപദേശരൂപത്തില്‍ സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യം വന്നതോടെയാണ് പരാതിയുമായി ഗവര്‍ണറെ സമീപിച്ചതെന്ന് ആശ പറഞ്ഞു.

Read more topics: ashalowerence, complaint, governer
English summary
ashalowerence complaint governer
topbanner

More News from this section

Subscribe by Email