Tuesday September 25th, 2018 - 6:48:am
topbanner

ശിവജി സേനക്കാരുടെ വീടിനു നേരെ ബോംബേറ്; പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചു

Jikku Joseph
ശിവജി സേനക്കാരുടെ വീടിനു നേരെ ബോംബേറ്; പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചു

കോഴിക്കോട്: പേരാമ്പ്രയില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് പേരാമ്പ്രയിലാണു സംഭവം. ബോംബേറ് കേസില്‍ പ്രതിയായ സുധാകരനെയാണ് സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടമായെത്തി മോചിപ്പിച്ചത്.

പോലീസ് ജീപ്പില്‍ കയറ്റിയ സുധാകരനെ പ്രവര്‍ത്തകര്‍ ജീപ്പില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് ആരോപണം. എ.എസ്.ഐയും പോലീസുകാരുമാണ് ഈ സമയം ജീപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജിവനക്കാരനാണു സുധാകരന്‍. പേരാമ്പ്രയിലെ ശിവജി സേന പ്രവര്‍ത്തകരുടെ വീടിനു നേരെ കഴിഞ്ഞയാഴ്ചയാണു ബോംബേറുണ്ടായത്. ഈ കേസില്‍ ആദ്യമായാണ് ഒരാളെ അറസ്റ്റു ചെയ്യുന്നത്. ബോംബേറിനു പിന്നില്‍ സി.പി.എമ്മാണെന്നു നേരത്തെ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ സി.പി.എം ഇത് നിഷേധിക്കുകയാണ് ചെയ്തത്.

English summary
arrested man released cpm activist under the custody of police
topbanner

More News from this section

Subscribe by Email