Wednesday March 20th, 2019 - 4:50:am
topbanner
topbanner

സഭാ ഭൂമിയിടപാട്; കര്‍ദിനാളിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത, ഇടനിലക്കാരന്‍ ബിനാമിയെന്ന് സൂചന

Jikku Joseph
സഭാ ഭൂമിയിടപാട്; കര്‍ദിനാളിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത, ഇടനിലക്കാരന്‍ ബിനാമിയെന്ന് സൂചന

കോട്ടയം: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത. ഇടയനെ അടിച്ച് ആട്ടിന്‍ പറ്റത്തെ ചിതറിക്കാന്‍ നോക്കുകയാണ് ചിലരെനന്ന്  ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശത്തില്‍ പറഞ്ഞു.

ഇപ്പോഴത്തെ ആരോപങ്ങള്‍ സഭയെ വേദനിപ്പിക്കുന്നുവെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുക എന്ന പൈശാചിക തന്ത്രമാണ് ഇതിനു പിന്നില്‍. സഭയിലെ ഐക്യത്തിനായി വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥന നടത്താനും അതിരൂപതയിലെ വിശ്വാസികളോട് ആവശ്യപ്പെടുന്നു.

അടുത്തിടെയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങള്‍ ഒരു രൂപതയേയോ ഒരു സഭയേയോ മാത്രമല്ല, ക്രൈസ്തവ സമൂഹത്തെയാകെ വേദനിപ്പിക്കുകയും ഉത്കണ്ഠകുലരാക്കുകയും ചെയ്യുന്നു. ഉള്ളില്‍ നിന്നും പുറത്തുനിന്നും സഭയ്ക്ക് പീഡനങ്ങളും ഭീഷണികളും നേരിടേണ്ടിവരുന്നു. സ്വന്തം മക്കളില്‍ നിന്നുള്ള പീഡനമാണ് സഭയെ ഏറെ വേദനിപ്പിക്കുന്നത്.

സഭയിലും സമൂഹത്തിലും രാജ്യത്തും ലോകമാകയെും സമാധാനവും സ്‌നേഹവും കൈവരാന്‍, സഭയില്‍ അച്ചടക്കവും അനുസരണവും നിലനില്‍ക്കാന്‍, പ്രത്യേകിച്ച് ഏറെ പ്രതിസന്ധി നേരിടുന്ന സീറോ മലബാര്‍ സഭ ഐക്യത്തില്‍ ഏകമനസോടെ മുന്നേറാന്‍ ദൈവകൃഷ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാണമെന്നും ആര്‍ച്ച് ബിഷപ് ആഹ്വാനം ചെയ്യുന്നു.

ഭൂമി വില്‍പ്പനയില്‍ അതിരൂപതയുമായി കരാറായ പണം ഇടനിലക്കാരനും കേസില്‍ നാലാം പ്രതിയുമായ സാജു വര്‍ഗീസ് കുന്നേല്‍ നല്‍കിയില്ലെന്ന് വൈദികര്‍ പറയുമ്പോള്‍ അയാള്‍ മറ്റാരുടേയോ ബിനാമി ഇടപാടുകാരനാണെന്ന ആരോപണത്തിന് ശക്തിയേറുന്ന തെളിവുകളാണ് ഇപ്പോള്‍  പുറത്തുവരുന്നത്. അതിരൂപതയ്ക്ക് നല്‍കാന്‍ സാജു വര്‍ഗീസിന്റെ പക്കല്‍ പണമില്ലെന്നും അയാള്‍ അതു നല്‍കുമെന്നുമാണ് കര്‍ദ്ദിനാള്‍ പറയുന്നത്. നോട്ട് നിരോധനം മൂലം സാമ്പത്തിക പ്രതിസന്ധിയാണ് പണം നല്‍കാന്‍ വൈകുന്നതെന്നാണ് സാജു കര്‍ദ്ദിനാളിനോട് പറഞ്ഞിരുന്നത്.

എന്നാല്‍ അതിരൂപതയ്ക്ക് നല്‍കാന്‍ പണമില്ലാത്ത സാജു വര്‍ഗീസ് സഭയുമായുള്ള ഭൂമി ഇടപാട് നടന്ന് എട്ടു മാസത്തിനു ശേഷം ഇടുക്കി ജില്ലയില്‍ കോടികണക്കിന് രൂപയുടെ ഭൂമി വാങ്ങാന്‍ കരാര്‍ എഴുതിയതായി ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 ജൂണ്‍, ജൂലായ് മാസങ്ങളില്‍ കരാര്‍ എഴുതിയിരുന്നു. അഞ്ചു കോടി രുപയാണ് കരാറില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അതിരുപത ഭൂമി ഇടപാട് വിവാദമായതോടെ ഭൂമി തന്റെ പേരില്‍ സാജു വര്‍ഗീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കുമളിയിലാണ് സാജു വര്‍ഗീസ് എസ്റ്റേറ്റ് വാങ്ങിയിരിക്കുന്നത്. കുന്നേല്‍ പ്ലാന്റേഷന്‍ എന്ന പേരും എസ്റ്റേറ്റിന് നല്‍കിയിട്ടുണ്ട്. സാജു വര്‍ഗീസിന്റെ കുടുംബാംഗങ്ങളും അയാളുടെ പേരിലുള്ള ഔഡി കാറും ഈ എസ്റ്റേറ്റിലുണ്ട്. ഇതോടെ പണമില്ലെന്ന കാരണം പറഞ്ഞ് ഇയാള്‍ കര്‍ദ്ദിനാളിനെയും അതിരൂപതയേയും ഒരുപോലെ വഞ്ചിക്കുകയായിരുന്നു എന്ന സംശയമാണ് ബലപ്പെടുന്നത്. ഇയാള്‍ മറ്റാരുടേയോ ബിനാമി ഇടനിലക്കാരനാണെന്ന ആരോപണത്തില്‍ ബലമേറുന്നു.

കുമളിയില്‍ ഒരു സാധാരണക്കാരനായിരുന്ന സാജു വര്‍ഗീസിന് മറ്റെന്തെങ്കിലും ജോലിയോ ബിസിനസോ ഉള്ളതായി വ്യക്തമല്ല. ഇയാള്‍ ഇപ്പോള്‍ കൊച്ചി വാഴക്കാലയിലാണ് താമസം. കോടികള്‍ വിലവരുന്ന ഭൂമിയും വീടും ഇയാള്‍ക്ക് ഇവിടെയുണ്ട്. ഇയാള്‍ മറ്റു ചിലരുടെ ബിനാമിയാണെന്നും അതിരൂപത വന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ തട്ടിപ്പിന് ഇരയായിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം പി.സി ജോര്‍ജ് എം.എല്‍.എ ചില ചാനല്‍ ചര്‍ച്ചകളില്‍ വെളിപ്പെടുത്തിയിരുന്നു. ഇതു ശരിവയ്ക്കുന്ന രേഖകളും ദൃശ്യങ്ങളുമാണ് ഇപ്പോള്‍ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.

Viral News

English summary
archeparchy of changanassery support cardinal george alancherry
topbanner

More News from this section

Subscribe by Email