Wednesday November 21st, 2018 - 5:58:pm
topbanner

ആറന്മുള വിമാനത്താവളത്തിന് അംഗീകാരമില്ലെന്ന് പ്രതിരോധവകുപ്പ്; പരിസ്ഥിതി അനുമതി ദുരൂഹം

NewsDesk
ആറന്മുള വിമാനത്താവളത്തിന് അംഗീകാരമില്ലെന്ന് പ്രതിരോധവകുപ്പ്; പരിസ്ഥിതി അനുമതി ദുരൂഹം

കോഴിക്കോട്: ആറന്മുള വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി പഠനം നടത്തുവാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതില്‍ ദുരൂഹത. പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അംഗീകാരമില്ലെന്ന് നേരത്തെതന്നെ അറിയിച്ചിരുന്നതാണ്.

എന്നാല്‍, പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയിരുന്നുവെന്നും പക്ഷേ പിന്നീട് ഈ തീരുമാനം മരവിപ്പിച്ചിവെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനയച്ച കത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി പറയുന്നത്.

അതേസമയം, പ്രതിരോധ വകുപ്പ് പദ്ധതിയില്‍ എതിര്‍പ്പ് പ്രകടപ്പിക്കാത്തതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പറഞ്ഞത്. വിമാനത്താവളത്തിനെതിരായുള്ള ഹരിത ട്രൈബ്യൂണലിന്റെ വിധിയും പാരിസ്ഥിതിക പഠനത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിഗണിച്ചിരുന്നില്ല.

പ്രതിരോധവകുപ്പിന്റെ അനുമതിയില്ലാതെ രാജ്യത്ത് വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും സാധിക്കില്ലെന്നിരിക്കേ എന്തടിസ്ഥാനത്തിലാണ് പരിസസ്ഥിതി മന്ത്രാലയം പദ്ധതിയുമായി മുന്നോട്ട് പോയതെന്ന കാര്യം ഇതോടെ ദുരൂഹമാക്കുകയാണ്.

കൊച്ചിയില്‍ യുവനനടന്റെ നേതൃത്വത്തില്‍ നഗ്ന ഫാഷന്‍ ഷോ; പോലീസ് റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്തു

പ്രമുഖ നടി സുകന്യയുടെ നഗ്നരംഗങ്ങള്‍ യൂ ടൂബില്‍

ഋഷിരാജ് സിംഗിന്റെ പ്രസ്താവനയില്‍ ആറു സംശയങ്ങളുമായി വായിനോക്കികള്‍

English summary
aranmula airport defence ministry send letter to kummanam rajasekharan
topbanner

More News from this section

Subscribe by Email