കണ്ണൂര്‍: എംപിയായും എംഎല്‍എയായും കേരള രാഷ്ട്രീയത്തില്‍ തിളങ്ങിയ അബ്ദുള്ളക്കുട്ടി ഇപ്പോള്‍ പാട്ടിലും ഒരുകൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഗാനം വൈറലായി മാറുകയും ചെയ്തു.
മാണിക്യവീണയുമായി എന്ന ഗാനത്തിന്റെ വീഡിയോ സഹിതമാണ് അബ്ദുള്ളക്കുട്ടി പാട്ടി ഷെയര്‍ ചെയ്തിരിക്കുന്നത്. കസേരയിലിരുന്ന് കാണികളെ കൈകൂപ്പിയാണ് അബ്ദുള്ളക്കുട്ടി പാട്ട് തുടങ്ങുന്നത്.
നേതാവിന്റെ രാഗവും താളബോധവുമെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തിയതിന് ശേഷം, വീണ്ടും കൈകൂപ്പി അബ്ദുള്ളക്കുട്ടി മറയുന്നു. തമാന്‍ അബ്ദുള്ള, അമന് റോസ്, ഷഹിന്‍ എന്നിവരാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്നേ മുക്കാല്‍ മിനുട്ടോളമുള്ള വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
മുന്‍പും അബ്ദുള്ളക്കുട്ടിയുടെ പാട്ട് നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനവേളയിലെ അബ്ദുള്ളക്കുട്ടിയുടെ വീഡിയോ ഇപ്പോളും നവമാധ്യമങ്ങളില്‍ ഹിറ്റാണ്. ഇതിന് പിന്നാലേയാണ് അബ്ദുള്ളക്കുട്ടി പാട്ടുമായി എത്തുന്നത്.