Thursday September 20th, 2018 - 12:20:am
topbanner
Breaking News

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മണ്ണിനും പെണ്ണിനും വിലയില്ല; വിവാദവുമായി അബ്ദുള്ളക്കുട്ടി

NewsDesk
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മണ്ണിനും പെണ്ണിനും വിലയില്ല; വിവാദവുമായി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: വിവാദമുണ്ടാക്കി ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കാറുള്ള കോണ്‍ഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടി സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു.

കണ്ണൂരിലെ അക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ സിപിഎം ആണെന്ന രീതിയിലാണ് മുന്‍ സിപിഎം നേതാവുകൂടിയായ അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശങ്ങള്‍.

തലശ്ശേരിയില്‍ കഴിഞ്ഞതവണ വോട്ടുചോദിക്കാന്‍ ചെന്നപ്പോള്‍ മൂന്നു ചെറുപ്പക്കാര്‍ കൈ തരാതെ പോക്കറ്റില്‍ വച്ചിരിക്കുന്നു. നോക്കിയപ്പോള്‍ അവര്‍ക്ക് കൈപ്പത്തിയില്ല. കാരണം സിപിഐഎമ്മിന് വേണ്ടി ബോംബുണ്ടാക്കിയപ്പോള്‍ സ്‌ഫോടനം നടന്ന കൈ തകര്‍ന്നുപോയതാണ്.

കെവി സുധീഷിനെ കൊലക്കുകൊടുത്തത് പാര്‍ട്ടിയാണ്. ഉരുവച്ചാലിലെ ആര്‍എസ്എസ് നേതാവ് സദാനന്ദന്‍ മാഷെ സിപിഐഎം കാലുവെട്ടിയിരുന്നു. അതിന്റെ പ്രതികരണമെന്നോണമാണ് തിരിച്ചടിയുണ്ടായത്.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മണ്ണിനും പെണ്ണിനും വിലയില്ല. പുരനിറഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഭര്‍ത്താക്കന്മാരെ കിട്ടില്ല. ബോംബുണ്ടാക്കല്‍ ആളെക്കൊല്ലല്‍ വ്യവസായം നടക്കുന്ന നാട്ടില്‍ നിന്ന് കല്യാണം കഴിക്കാന്‍ ആരാണ് തയ്യാറാകുക. മുടിഞ്ഞ പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് വിചാരിച്ച് സ്ഥലം വിറ്റൊഴിവായി രക്ഷപ്പെടാമെന്ന് നോക്കിയാല്‍ സ്ഥലത്തിനും വിലയില്ല.

ആകാശ് തില്ലങ്കേരിയെപ്പോലുള്ള ചെറുപ്പക്കാര്‍ നല്‍കുന്ന സന്ദേശമെന്താണ്. വരൂ കൊടിസുനിയുടെ ക്വട്ടേഷന്‍ സംഘത്തില്‍ ചേരൂ. കൊന്നിട്ട് ജയിലില്‍ പൊയ്‌ക്കോളൂ. നിങ്ങള്‍ക്ക് വീടു വെച്ചുതരും വിവാഹം നടത്തിത്തരും നിങ്ങള്‍ക്ക് കുട്ടികളെയുണ്ടാക്കിത്തരും.

കുട്ടികളെയുണ്ടാക്കിത്തരാന്ന് വച്ചാ ഇടക്കിടെ പരോള്‍ തരുന്നുണ്ടല്ലോ. കുട്ടികളുടെ ചെലവിന് കൊടുക്കും. സഹകരണബാങ്കില്‍ ബന്ധുക്കള്‍ക്ക് ജോലികൊടുക്കും. ഈ സമീപനം മാറ്റണ്ടേ. എതിരാളികളെ കൊല്ലുന്നത് ബുദ്ധിശൂന്യമാണെന്ന് എംഎ ബേബി പറഞ്ഞു.

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സമീപനം നിങ്ങള്‍ക്ക് നിര്‍ത്തിക്കാനാകുമോ ഇല്ലെങ്കില്‍ കണ്ണൂര്‍ മറ്റൊരു ത്രിപുരയോ ബംഗാളോ ആകും. കണ്ണൂരിന്റെ സമാധാനത്തിനായി നമ്മള്‍ ഒന്നിച്ചുനില്‍ക്കണം. സമാധാനമുണ്ടെങ്കില്‍ വികസനമുണ്ടാകും വികസനമുണ്ടായാല്‍ ഐശ്വര്യമുണ്ടാകും ഐശ്വര്യമുണ്ടായാലേ നാട് നന്നാവൂ.

Read more topics: ap abdullakutty, facebook, cpm
English summary
ap abdullakutty facebook post against cpm political violence
topbanner

More News from this section

Subscribe by Email