topbanner
Monday December 18th, 2017 - 12:57:am
topbanner
topbanner

യോഗ കേന്ദ്രത്തില്‍ പീഡനം; വെളിപ്പെടുത്തലുമായി പിണറായി സ്വദേശിനി

NewsDesk
യോഗ കേന്ദ്രത്തില്‍ പീഡനം; വെളിപ്പെടുത്തലുമായി പിണറായി സ്വദേശിനി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തിനെതിരേ വീണ്ടും ആരോപണം. യോഗാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട പിണറായി സ്വദേശിനിയാണ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

യോഗാകേന്ദ്രത്തില്‍ തന്നെ ദിവസങ്ങളോളം കെട്ടിയിട്ടു പീഡിപ്പിച്ചെന്നും വായില്‍ തുണിതിരുകി അടിച്ചെന്നും അഷിതയെന്ന പെണ്‍കുട്ടി വെളിപ്പെടുത്തി. യോഗാകേന്ദ്രത്തിന്റെ മതില്‍ ചാടിയാണ് താന്‍ രക്ഷപ്പെട്ടതെന്നും പിടിയിലാകാതിരിക്കാന്‍ താന്‍ ഒളിവില്‍ താമസിക്കുകയാണെന്നും അഷിത പറഞ്ഞു.

താനൊരു മുസ്ലീം യുവാവുമായി ഇഷ്ടത്തിലായിരുന്നു. എന്നാല്‍, യുവാവുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ച തന്നെ അമൃതാ ആശുപത്രിയില്‍ കൊണ്ടുപോയി ഭ്രാന്താണെന്നു രേഖയുണ്ടാക്കി.

ആശുപത്രിയില്‍ ഒരു നേരം ഏഴു ടാബ്ലറ്റു വരെ കഴിക്കേണ്ടിവന്നു. വ്യാജസര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിടുവിച്ചു. വീഡിയോകള്‍ പകര്‍ത്തി. യോഗാകേന്ദ്രത്തിന് തിരുവനന്തപുരത്തുള്ള ശാഖയില്‍ ഇതിലും കടുത്ത പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും അങ്ങോട്ടേയ്ക്കു മാറ്റുമെന്നു ഭീഷണിപ്പെടുത്തിയതായും അഷിത പറഞ്ഞു.

ലൗ ജിഹാദാണെന്നു പറഞ്ഞും ഭയപ്പെടുത്തി. ഇതില്‍നിന്നു പിന്തിരിപ്പിക്കുന്നതിനാണു തന്നെ യോഗാകേന്ദ്രത്തിലെത്തിച്ചത്. അവിടെനിന്നു രക്ഷപ്പെടുമ്പോള്‍ 50ല്‍ അധികം കുട്ടികള്‍ അവിടെയുണ്ടായിരുന്നു. യോഗാകേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ മനോജിനെ പെണ്‍കുട്ടികള്‍ പൂജിക്കണമെന്നു യോഗാകേന്ദ്രത്തില്‍ നിയമമുണ്ടായിരുന്നു. താനുമായി ഇഷ്ടത്തിലായിരുന്ന യുവാവിനെ ഹിന്ദു മതത്തിലേക്കു മതം മാറ്റാന്‍ ശ്രമം നടന്നിരുന്നതായും അഷിത ആരോപിക്കുന്നു.

Read more topics: Hindu, girl, Yoga
English summary
Another Hindu girl raises allegations against controversial Yoga
topbanner topbanner

More News from this section

Subscribe by Email