Wednesday September 26th, 2018 - 4:37:am
topbanner

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്‍; പീഡന പരാതി പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ബിഷപ്പ്

rajani v
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്‍; പീഡന പരാതി പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ബിഷപ്പ്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് ആരോപണം നിലനില്‍ക്കുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്​ക്കലിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്​ത്രീയുടെ പിതാവ്​ കൂടി രംഗത്ത്​. ബിഷപ്പ്​ മകളെ ഭീഷണിപ്പെടുത്തിയെന്ന്​ കാണിച്ചാണ്​ കന്യാസ്​ത്രീയുടെ പിതാവ്​ രംഗത്തെത്തിയത്​. മദര്‍ സുപ്പീരിയറിന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണിയെന്നും പരാതിയില്‍ പറയുന്നുണ്ട്​.

തനിക്കെതിരായ പീഡന പരാതി പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നാണ് ബിഷപ്പ് തന്റെ മകളെ ഭീഷണിപെടുത്തിയിരുന്നതെന്നാണ് കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞത്.ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്​ത്രീക്കെതിരെ പരാതി എഴുതി വാങ്ങിയതായും പിതാവ്​ ആരോപിപ്പിക്കുന്നു.ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണ സംഘം കന്യാസ്ത്രീയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു.

കന്യാസ്ത്രീ നല്‍കിയ മൊഴിക്ക് സമാനമായ മൊഴിയാണ് ബന്ധുക്കളും നല്‍കിയതെന്നാണ് സൂചന.ഇന്ന് രാവിടെ 11 മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കന്യാസ്ത്രീയുടെ ബന്ധുകളില്‍ നിന്ന് മൊഴിയെടുത്തത്.സംഭവത്തെ കുറിച്ച്‌ കന്യാസ്ത്രീ പറഞ്ഞുള്ള അറിവ് മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നും ബിഷപ് സന്ദേശമയച്ചുവെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്നും ബന്ധുക്കളുടെ മൊഴിയില്‍ പറയുന്നു.

Read more topics: priest, bishop, rape case,
English summary
another complaint bishop
topbanner

More News from this section

Subscribe by Email