Saturday March 23rd, 2019 - 2:41:pm
topbanner
topbanner

വീഡിയോയിലൂടെ സ്വഭാവ ഹത്യ നടത്തി ; പീഡന കേസില്‍ ഒന്നാം പ്രതിയായ വൈദീകനെതിരെ വീണ്ടും കേസ്

suji
വീഡിയോയിലൂടെ സ്വഭാവ ഹത്യ നടത്തി ; പീഡന കേസില്‍ ഒന്നാം പ്രതിയായ വൈദീകനെതിരെ വീണ്ടും കേസ്

കോട്ടയം ; പീഡന ആരോപണത്തിന് പുറമേ വീണ്ടും വൈദീകനെതിരെ പരാതിയുമായി യുവതി. വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഓര്‍ത്തഡോക്‌സ് വൈദീകന്‍ ഫാ എബ്രഹാം വര്‍ഗ്ഗീസിനെതിരെ വീട്ടമ്മ പരാതി നല്‍കി. ബലാത്സംഗ കേസിലെ ഒന്നാം പ്രതിയായ വൈദീകന്‍ സ്വഭാവ ഹത്യ നടത്തിയെന്ന് ക്രൈംബ്രാഞ്ചിന് വീട്ടമ്മ പരാതി നല്‍കി.

ക്രൈംബ്രാഞ്ച് സംഘം വീട്ടമ്മയുടെ വീട്ടിലെത്തി പരാതി സ്വീകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കേയാണ് ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ് വീഡിയോ പുറത്തുവിട്ടത്. നിരപരാധിയെന്ന് വെളിപ്പെടുത്തുന്നതോടൊപ്പം യുവതിയുടെ ഭര്‍ത്താവിന്റെ പേരു വെളിപ്പെടുത്തുകയും ചെയ്തു. യുട്യൂബിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

പ്രണയവും ഈ സമയത്തെ പീഡനവും തള്ളിയ വൈദീകന്‍ യുവതി ബലാത്സംഗത്തിന് ഇരയായെന്ന് പറയുന്ന സമയത്ത് താന്‍ നാട്ടില്‍ ഇല്ലായിരുന്നുവെന്നും പറയുന്നു.പ്രായം സംബന്ധിച്ച് യുവതി പറയുന്നത് വ്യത്യസ്ഥമാണ്. ഇതു തന്നെ യുവതിയുടെ മൊഴിയുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഫാ എബ്രഹാം വര്‍ഗ്ഗീസ് പറയുന്നു. മോഷണകുറ്റം ആരോപിച്ച് യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും ഇദ്ദേഹം പറയുന്നു. വിവാദമായതോടെ വീഡിയോ പിന്‍വലിച്ചിരുന്നു.

Read more topics: case filed, fr abraham varghese
English summary
another case filed against fr abraham varghese
topbanner

More News from this section

Subscribe by Email