Wednesday September 26th, 2018 - 6:18:pm
topbanner

മുഖ്യമന്ത്രിക്ക് വധഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍

NewsDesk
മുഖ്യമന്ത്രിക്ക് വധഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണിയുയര്‍ത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ അയവാസിയോടുള്ള വിദ്വേഷം തീര്‍ക്കാന്‍ അയാളുടെ ഫോണെടുത്ത് ഭീഷണി സന്ദേശം അയച്ചുവെന്നായിരുന്നു മൊഴി. എന്നാല്‍ ഈ മൊഴി പോലീസ് കാര്യമായി എടുത്തിട്ടില്ല. പിന്നീടാണ് ഇരുവരെയും തൃശൂര്‍ ഈസ്റ്റ് പോലീസിന് കൈമാറിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.

മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം വെള്ളിയാഴ്ചയാണ് തൃശൂര്‍ ഈസ്റ്റ് പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

Read more topics: arrest, Pinarayi Vijayan
English summary
two arrested for Anonymous death threat to Pinarayi Vijayan
topbanner

More News from this section

Subscribe by Email