Thursday September 20th, 2018 - 12:20:am
topbanner
Breaking News

എംഎല്‍എ ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി  

rajani v
എംഎല്‍എ ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി   

കൊല്ലം: വാഹനത്തിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ഗണേഷ്‌കുമാര്‍ എംഎല്‍എ യുവാവിനേയും അമ്മയേയും മര്‍ദ്ദിച്ചെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി.സിഐ മോഹന്‍ദാസിനെ പൊന്‍കുന്നത്തേക്കാണ് മാറ്റിയത്. പുതുതായി ചുമതലയേറ്റടെടുത്ത സിഐ സതികുമാറായിരിക്കും ഇനി ഈ കേസ് അന്വേഷിക്കുക.

പുനലൂര്‍ ഡിവൈഎസ്പിക്ക് പകരം കൊല്ലം റൂറല്‍ എസ്പി തന്നെ നേരിട്ട് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ സിഐ മോഹന്‍ദാസ് വീഴ്ചവരുത്തിയെന്ന കണ്ടെത്തലിലാണ് ഉത്തരവ്.

ഇന്നലെ രാത്രി കൊല്ലം റൂറല്‍ എസ്പി അഞ്ചല്‍ സിഐയ്‌ക്കെതിരായ റിപ്പോര്‍ട്ട് തിരുവനന്തപുരം റേഞ്ച് ഐജിക്ക് സമര്‍പ്പിച്ചു.സംഭവം നടക്കുമ്പോള്‍ മഫ്തിയിലെത്തിയ അഞ്ചല്‍ സിഐ മോഹന്‍ദാസ് എംഎല്‍എയേ വേഗം കടത്തി വിട്ടു. പരാതിക്കാരന്റെ ഭാഗം കേട്ടില്ല എന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

English summary
anjal ci transfer ganeshkumar case
topbanner

More News from this section

Subscribe by Email