Tuesday August 21st, 2018 - 4:00:am
topbanner

പരീക്ഷണങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് അനിമല്‍ ഹൗസ് ഒരുങ്ങുന്നു

akhila
പരീക്ഷണങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങള്‍ക്ക്  അനിമല്‍ ഹൗസ് ഒരുങ്ങുന്നു

കൊച്ചി: പരീക്ഷണങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് ആനിമല്‍ ഹൗസ് ഒരുങ്ങുന്നു. തിരുവനന്തപുരത്ത് ലൈഫ് സയന്‍സസ് പാര്‍ക്കിന്റെ ഭാഗമായി സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി.) നേതൃത്വത്തിലാണ് അനിമല്‍ ഹൗസ് ഒരുക്കുന്നത്. 

സാധ്യതാപഠനത്തിന് കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ നടപടി തുടങ്ങി. കേരളത്തിനായുള്ള സംവിധാനമൊരുക്കാനുള്ള പദ്ധതിയാണെന്ന് കെ.എസ്.ഐ.ഡി.സി. എക്സിക്യുട്ടീവ് ഡയറക്ടര്‍ ബി. ജ്യോതികുമാര്‍ പറഞ്ഞു. പുതിയ മരുന്നുകളും പ്രതിരോധശേഷി പഠനങ്ങളും ആദ്യം പരീക്ഷിക്കുന്നത് മൃഗങ്ങളിലായതിനാല്‍ ഇത്തരം മൃഗങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. 

ലൈഫ് സയന്‍സസ് പാര്‍ക്കിനകത്തും മറ്റിടങ്ങളിലുമുള്ള ഗവേഷണങ്ങള്‍ക്ക് പരീക്ഷണമൃഗങ്ങളെ നല്‍കാന്‍ കേന്ദ്രത്തിനാകും. സി.പി.സി.എസ്.ഇ.എ.യുടെ (കമ്മിറ്റി ഫോര്‍ ദി പര്‍പ്പസ് ഓഫ് കണ്‍ട്രോള്‍ ആന്‍ഡ് സൂപ്പര്‍വിഷന്‍ ഓഫ് എക്സ്പിരിമെന്റ്സ് ഓണ്‍ അനിമല്‍സ്) എന്നിവയുടെ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തനം നടത്തുന്നത്. 

മെഡിക്കല്‍ സാങ്കേതികത, ആരോഗ്യം, ബയോ ടെക്നോളജി, മൃഗാരോഗ്യം, ഇന്‍ഡസ്ട്രിയല്‍ ബയോടെക്നോളജി എന്നീ മേഖലകളിലെ ഗവേഷണങ്ങള്‍ക്കാണ് ലൈഫ് സയന്‍സസ് പാര്‍ക്ക്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക്, ബയോടെക് ഇന്നൊവേഷന്‍ ഹബ്ബ് എന്നിവയുമുണ്ട്. രണ്ടുഘട്ടമായാണ് പാര്‍ക്ക് പൂര്‍ത്തിയാക്കുക. 

75 ഏക്കര്‍ വരുന്ന ആദ്യഘട്ടവും 130 ഏക്കറില്‍ രണ്ടാംഘട്ടവും. ഇതിനായി 160 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ആദ്യഘട്ടത്തിന്റെ ഭാഗമായാണ് അനിമല്‍ ഹൗസ്. നിലവില്‍ ഗവേഷണസ്ഥാപനങ്ങള്‍ തന്നെയാണ് അനിമല്‍ഹൗസ് സ്ഥാപിച്ച് പരിപാലിച്ചിരുന്നത്. പരീക്ഷണമൃഗങ്ങളുടെ വിപണിസാധ്യതകള്‍, വില തുടങ്ങിയവയെല്ലാം കെ.എസ്.ഐ.ഡി.സി. പഠിക്കുന്നുണ്ട്. 

വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അനിമല്‍ ഹൗസുകളിലൊന്നാണ് കേരള വെറ്ററിനറി സര്‍വകലാശാല. സര്‍വകലാശാലയുടെ മൃഗപ്രജനനകേന്ദ്രത്തില്‍ ഗിനിപ്പന്നി, എലി, ചുണ്ടെലി, ഹാംസ്റ്റര്‍, മുയല്‍ എന്നിവയും എലിയും ചുണ്ടെലിയുമെല്ലാം പല ഇനത്തില്‍ പെട്ടതുമുണ്ട്. 

ഇവയെ ഗവേഷണങ്ങള്‍ക്കായി പുറമേക്ക് വില്‍ക്കുന്നുണ്ട്. പരീക്ഷണമൃഗങ്ങളുടെ നിലവിലെ വില എലി 100, ചുണ്ടെലി 80, ഗിനി പന്നി 160, ഹാംസ്റ്റര്‍ 120, മുയല്‍ 210 എന്നിങ്ങനെയാണ്.

 

 






Read more topics: animal, house
English summary
animal house kerala
topbanner

More News from this section

Subscribe by Email