Thursday June 20th, 2019 - 11:01:am
topbanner
topbanner

ചതിക്കല്ലെടാ... കോണ്‍ഗ്രസുകാരുടെ കല്ലേറ് എംഎല്‍എ തടയുന്ന വീഡിയോ ദൃശ്യം ; ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യയ്ക്ക് കല്ലേറ് കൊണ്ടത് എങ്ങനെ ?

suji
ചതിക്കല്ലെടാ... കോണ്‍ഗ്രസുകാരുടെ കല്ലേറ് എംഎല്‍എ തടയുന്ന വീഡിയോ ദൃശ്യം ; ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യയ്ക്ക് കല്ലേറ് കൊണ്ടത് എങ്ങനെ ?

ആലത്തൂരില്‍ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ആക്രമിക്കപ്പെട്ട സംഭവം വിവാദമായിരുന്നു. ഇതിനിടെ കോണ്‍ഗ്രസിനെ തന്നെ സംശയിച്ച് ചിലര്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. പരിപാടിക്കിടെ കോണ്‍ഗ്രസുകാര്‍ കല്ലെറിയുന്നതും അനില്‍ അക്കരെ തടയുന്നതും ഉള്‍പ്പെടുന്ന വീഡിയോയാണ് കോണ്‍ഗ്രസുകാരെ തന്നെ സംശയത്തിന്റെ നിഴലിലാക്കുന്നത്.

കല്ലെറിയരുതെന്നും ചതിക്കല്ലേടാ.. എന്നും അനില്‍ അക്കരെ പ്രവര്‍ത്തകരോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ് എന്നാല്‍ അത് അവഗണിച്ച് പ്രവര്‍ത്തകര്‍ കല്ലെറിയുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ കോണ്‍ഗ്രസുകാരുടെ ഈ ഏറിലാണ് രമ്യയ്ക്ക് പരിക്കേറ്റതെന്നാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്ന വാദം. എന്നാല്‍ എല്‍ഡിഎഫുകാരുടെ അറിന് മറുപടിയായി എറിയാന്‍ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ താന്‍ തടയുകയായിരുന്നുവെന്നാണ് അനില്‍ അക്കരെ പറയുന്നത്.

എണ്ണായിരത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നുവെന്നും പരിമിതമായ എല്‍ഡിഎഫുകാരെ കൈകാര്യം ചെയ്താലുണ്ടാകുന്ന വിപത്ത് തടയുക മാത്രമാണ് ചെയ്തതെന്നാണ് അനില്‍ അക്കരെയുടെ മറുപടി. രമ്യ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീഡിയോ ഉപയോഗിച്ച് എല്‍ഡിഎഫ് സംഭവത്തില്‍ പ്രതിരോധിക്കുകയാണ് .

Read more topics: anil akkare ,controversy
English summary
anil akkare video in controversy
topbanner

More News from this section

Subscribe by Email