topbanner
Tuesday September 26th, 2017 - 12:52:pm
topbanner

അമ്മ നന്നായാലെ മക്കളും നന്നാകുകയുള്ളു: ‘അ​മ്മ’യ്ക്കെതിരെ വിമർശനവുമായി നടൻ ശ്രീനിവാസൻ

suvitha
അമ്മ നന്നായാലെ മക്കളും നന്നാകുകയുള്ളു:  ‘അ​മ്മ’യ്ക്കെതിരെ വിമർശനവുമായി നടൻ ശ്രീനിവാസൻ

കൊ​ച്ചി: മലയാള സിനിമാ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’യ്ക്കെതിരെ നടൻ ശ്രീനിവാസൻ രം​ഗത്തെത്തി. അ​മ്മ ന​ന്നാ​യാ​ലേ മ​ക്ക​ളും ന​ന്നാ​കുകയുള്ളു എന്നും ചി​ല​ർ​ക്ക് ചി​ല സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നതൊഴിച്ചാൽ താര സംഘടന മറ്റൊന്നും ചെയ്യുന്നില്ലെന്നും അദ്ധേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ആ​രാ​ണ് യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​യെ​ന്ന് പോ​ലീ​സ് ക​ണ്ടു​പി​ടി​ക്ക​ട്ടെയെന്ന് ശ്രീനിവാസൻ പറഞ്ഞു.

അ​മ്മ പ്ര​സി​ഡ​ന്‍റ് ഇ​ന്ന​സെ​ന്‍റി​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന​യെ അദ്ധേഹം രൂക്ഷമായി വിമർശിച്ചു. ഇ​ന്ന​സെ​ന്‍റ് അ​ങ്ങ​നെ പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നുവെന്നും ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെന്നും പറഞ്ഞു. എന്നാൽ അത്തരം ചതിക്കുഴികളെക്കുറിച്ച് ത​നി​ക്ക​റി​യില്ല.

ച​ല​ച്ചി​ത്ര മേ​ഖ​ല ലൈം​ഗി​ക പീ​ഡ​ന​വി​മു​ക്തമാണെന്നും ന​ടി​ക​ൾ ഇ​പ്പോ​ൾ പ​ണ്ട​ത്തേ​പ്പോ​ലെ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും​ ഇന്നസെന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശ്രീനിവാസൻ രംഗത്തെത്തിയിരിക്കുന്നത്.

English summary
actor sreenivasan against the amma organisation
topbanner topbanner

More News from this section

Subscribe by Email