topbanner
Thursday February 22nd, 2018 - 12:51:am
topbanner
Breaking News

അമ്മയില്‍ അമ്പത് ശതമാനം സ്ത്രീ സംവരണം കൊണ്ടുവരുമെന്ന് രമ്യാനമ്പീശന്‍

rajani v
അമ്മയില്‍ അമ്പത് ശതമാനം സ്ത്രീ സംവരണം കൊണ്ടുവരുമെന്ന് രമ്യാനമ്പീശന്‍

കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവും താനും ദിലീപിനെ പുറത്താക്കിയ നടപടിയില്‍ തൃപ്തരാണെന്ന് അമ്മ എക്‌സിക്യുട്ടീവ് അംഗം കൂടിയായ നടി രമ്യാ നമ്പീശന്‍. കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ അമ്മയുടെ നിലപാടിനോട് വ്യക്തിപരമായി എതിര്‍പ്പുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. സ്ത്രീകള്‍ക്ക് ഭയമില്ലാതെ ജോലിക്ക് പോകണം.

അമ്മയില്‍ അമ്പത് ശതമാനം സ്ത്രീ സംവരണം കൊണ്ടുവരണമെന്ന കാര്യം ഉന്നയിച്ചിട്ടുണ്ട്. അത് ഇനി വരുന്ന ഔദ്യോഗിക ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു. സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ പരാമര്‍ശം തെറ്റാണ്. എല്ലാ മേഖലയിലും സത്രീകള്‍ ചൂഷണത്തിനിരയാകുന്നുണ്ട്.

ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പ്രസ്താവന നടത്തുന്നതിലുള്ള പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇനി സംഘടനയിലെ അംഗങ്ങളാരെങ്കിലും സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയാല്‍ കേസിന് പോകുമെന്നും അമ്മ ഉറപ്പു തന്നിട്ടുണ്ട്-രമ്യാ നമ്പീശന്‍ ചൂണ്ടിക്കാട്ടി.

 

 

English summary
amma organaization 50 precentage women
topbanner

More News from this section

Subscribe by Email