Friday August 23rd, 2019 - 10:21:am
topbanner
topbanner

ദീലിപിനെ അമ്മ പുറത്താക്കി; രാജി ചോദിച്ചുവാങ്ങുകയായിരുന്നു: മോഹന്‍ലാല്‍

bincy
ദീലിപിനെ അമ്മ പുറത്താക്കി; രാജി ചോദിച്ചുവാങ്ങുകയായിരുന്നു: മോഹന്‍ലാല്‍

കൊച്ചി: നടന്‍ ദിലീപ് അമ്മയില്‍ നിന്നും രാജിവച്ചതായി മോഹന്‍ലാല്‍. ദിലീപിനോട് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. പത്താം തീയതിയാണ് ദിലീപ് രാജിവച്ചത്. കത്ത് അമ്മ സ്വീകരിച്ചു. രാജിക്കാര്യത്തില്‍ എല്ലാവരുടെയും സമ്മതം ആവശ്യമായി വന്നതിനാലാണ് കാലതാമസം എടുത്തത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഡബ്യൂസിസി അംഗങ്ങളെ ഇന്നും മോഹന്‍ലാല്‍ നടിമാര്‍ എന്നു തന്നെയാണ് വിശേഷിപ്പിച്ചത്. അവരുടെ പേര് പറയുന്നില്ല. അവരെ നടിമാര്‍ എന്നു തന്നെ വിളിക്കാം എന്നും മോഹന്‍ലാല്‍ പറഞ്ഞു.

സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാന്‍ അമ്മയില്‍ ഒരു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തിയതും ജഗദീഷ് വാര്‍ത്താ കുറിപ്പ് ഇറക്കിയതും സംഘടനയുടെ അറിവോടെയാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

 

Read more topics: amma, expelled, Dileep
English summary
amma expelled Dileep asking Resignation: Mohanlal
topbanner

More News from this section

Subscribe by Email