Friday December 14th, 2018 - 6:03:pm
topbanner

താരസംഘടനയായ അമ്മയുടെ നിര്‍വാഹകസമിതി യോഗം ഇന്ന്

JB
താരസംഘടനയായ അമ്മയുടെ നിര്‍വാഹകസമിതി യോഗം ഇന്ന്

കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. വൈകിട്ട് നാലിനാണ് യോഗം. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ നടിമാര്‍ നല്‍കിയ കത്ത് ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ദിലീപിനെതിരായ നടപടിയിലടക്കം ഉടന്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് നടിമാര്‍ താരസംഘടനയായ എഎംഎംഎയ്ക്കു കത്തു നല്‍കി.

വിഷയത്തിലെ നിര്‍മാതാക്കളില്‍ ചിലരുടെ നിലപാടും ഇന്ന് ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് വിവരം. പ്രളയദുരിതത്തില്‍പ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അതിക്രമത്തിന് ഇരയായ നടി അടക്കം നിരവധി പേര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. എന്നാല്‍ പാര്‍വതി, രേവതി, പദ്മപ്രിയ എന്നിവര്‍ സംഘടനയില്‍ തുടര്‍ന്ന് കൊണ്ട് പോരാടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആഗസ്റ്റ് ഏഴിന് അമ്മ ഭാരവാഹികളും നടിമാരുമായി ചര്‍ച്ച നടന്നു. ഈ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് നടിമാരുടെ പരാതി. ഇക്കാര്യം ഉന്നയിച്ച് നേരത്തെയും ഇവര്‍ കത്ത് നല്‍കിയിരുന്നു.

 

 

Read more topics: amma, executive, meeting, today,
English summary
amma executive meeting today
topbanner

More News from this section

Subscribe by Email