Friday September 21st, 2018 - 7:27:pm
topbanner

വനിതാ സംഘടന മുഖ്യമന്ത്രിക്ക് 50 ലക്ഷം നല്‍കിയേക്കും; 10 ലക്ഷം നല്‍കിയ താര സംഘടനയ്ക്ക് നാണക്കേട്

NewsDesk
വനിതാ സംഘടന മുഖ്യമന്ത്രിക്ക് 50 ലക്ഷം നല്‍കിയേക്കും; 10 ലക്ഷം നല്‍കിയ താര സംഘടനയ്ക്ക് നാണക്കേട്

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ രംഗത്തെ വനിതകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് 50 ലക്ഷം രൂപ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്.

നേരത്തെ താരസംഘടനയായ അമ്മയിലെ എല്ലാം അംഗങ്ങളും ചേര്‍ന്ന് കേവലം 10 ലക്ഷം രൂപാ മാത്രം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് വിവാദമായിരുന്നു.

അമ്മയുമായി അകല്‍ച്ചയിലുള്ള വനിതാ സംഘടന 50 ലക്ഷം രൂപ നല്‍കിയാല്‍ സൂപ്പര്‍താരങ്ങള്‍ നേതൃത്വം നല്‍കുന്ന സംഘടനയ്ക്ക് അത് വലിയ നാണക്കേടാകും.

തമിഴ് നടന്മാരായ കമല്‍ഹാസന്‍ 25 ലക്ഷവും സൂര്യ, കാര്‍ത്തി എന്നിവര്‍ 25 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തപ്പോഴാണ് മലയാളത്തിലെ എല്ലാ താരങ്ങളും ചേര്‍ന്ന് 10 ലക്ഷം മാത്രം നല്‍കിയത്.

ഓരോ സിനിമയ്ക്കും കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ഥിക്കുക മാത്രമാണ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനത്തിനും ഇടയാക്കി.

താരങ്ങളുടെ പിശുക്കിനെ കളിയാക്കി നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്‍ 10 ലക്ഷം രൂപ മോഹന്‍ലാലിന്റെ പേരില്‍ നല്‍കിയിട്ടുണ്ട്.

Read more topics: amma, donate, Kerala, floods
English summary
amma donate Rs 10 lakh for Kerala floods
topbanner

More News from this section

Subscribe by Email