Thursday November 15th, 2018 - 3:57:am
topbanner

ഊർമിള ഉണ്ണി മാഡം... നിങ്ങൾ ഇത്രയും വെറുപ്പിക്കലാണോ? മാധ്യമപ്രവർത്തകരുടെ ക്ഷമയെ നമിച്ച് ദീപ നിഷാന്ത്

Aswani
ഊർമിള  ഉണ്ണി മാഡം... നിങ്ങൾ ഇത്രയും വെറുപ്പിക്കലാണോ?  മാധ്യമപ്രവർത്തകരുടെ ക്ഷമയെ നമിച്ച് ദീപ നിഷാന്ത്

കൊച്ചി: നടിയെ ആക്രമിച്ചസംഭവത്തിൽ കുറ്റാരോപിതനായ നടനെ 'അമ്മ' താരസംഘടനയിൽ തിരിച്ചെടുത്ത നടപടിക്കെതിരെയുള്ള വിവാദങ്ങൾ മുറുകുമ്പോൾ, നടനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നൽകിയ ഊർമിള ഉണ്ണിയുടെ മറുപടിയെ വിമർശിച്ചു കൊണ്ടുള്ള ദീപ നിഷാന്തിന്റെ പോസ്റ്റ് ശ്രദ്ധേയമാവുന്നു.

ദീപ നിഷാന്തിന്റെ ഫേസ്ബുക് പോസ്റ്റ് പൂർണ രൂപം

ചുറ്റും നിന്ന് ഇവരോട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരുടെ ക്ഷമയെ നമിക്കുന്നു! സ്വന്തം തൊഴിൽ മേഖലയിൽ ഒരു പെൺകുട്ടി നേരിട്ട പീഡനത്തെ എത്ര ലാഘവത്തോടുകൂടിയാണ് ഈ സ്ത്രീ നോക്കിക്കാണുന്നത്. പീഡനങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ പിന്തുണ കണ്ട് ഭയം തോന്നുന്നു!

ദിലീപിനെ തിരിച്ചെടുക്കാൻ ഊർമ്മിള ഉണ്ണിയാണ് കൂടുതൽ ആവേശം കാണിച്ചതെന്ന് കേട്ടല്ലോ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിനുള്ള വള്ളുവനാടൻ മറുപടി :

"അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ.... അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ ? അതു പോലൊരു ആകാംക്ഷ! അതത്രേള്ളൂ! ഓണൊക്ക്യല്ലേ വരാൻ പോണേ..നിങ്ങള് ഓണത്തിന് സദ്യ വിളമ്പണേനെപ്പറ്റി ചോദിക്കൂ.. ഞാൻ മറുപടി പറയാം... എത്രയെത്ര പോസിറ്റീവായ കാര്യങ്ങള് കിടക്ക്ണൂ...ന്ന് ട്ടാ....!"

മുഴുവൻ വീഡിയോ ഇവിടെ ഇടാൻ നിവൃത്തിയില്ല.. വലംപിരിശംഖ് ഒരെണ്ണം വാങ്ങി കയ്യിൽപ്പിടിച്ച് കണ്ടാ മതി! നല്ല ക്ഷമ കിട്ടും!

ഊർമിള ഉണ്ണി ദിലീപിനെ 'അമ്മ ' സംഘടനയിൽ തിരിച്ചെടുക്കുന്നതിനോട് കാണിച്ച നിലപാട് ചർച്ചയായ സാഹചര്യത്തിൽ, ഊർമിള ഉണ്ണി പങ്കെടുക്കുന്ന വേദിയിൽ പങ്കെടുക്കാൻ താല്പര്യം ഇല്ലെന്ന കാരണത്താൽ ജൂലായ് ഒന്നിന് കോഴിക്കോട് വച്ച നടന്ന വൈക്കം മുഹമ്മദ് ബഷീർ അവാർഡ്ദാന ചടങ്ങിൽ അവാർഡിന് അർഹയായ ദീപ നിഷാന്ത് വിട്ടു നിന്നത് ഇതിനോടകം വാർത്തയായിരുന്നു.

 

English summary
deepa nisanth facebook post against urmila unni answering to the journalists about dileep issue
topbanner

More News from this section

Subscribe by Email