topbanner
Saturday November 25th, 2017 - 1:15:pm
topbanner
Breaking News

ചലച്ചിത്ര താരങ്ങളുടെ സംഘടന 'അമ്മ'യ്ക്ക് 'അച്ഛൻ' എന്ന് പേരിടണം: എം.എം.ഹസന്‍

fasila
ചലച്ചിത്ര താരങ്ങളുടെ സംഘടന 'അമ്മ'യ്ക്ക്  'അച്ഛൻ' എന്ന് പേരിടണം: എം.എം.ഹസന്‍

കോ​ഴി​ക്കോ​ട്: ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യായ 'അമ്മ'യ്ക്ക് 'അ​ച്ഛ​ൻ' എ​ന്ന പേ​രാ​ണ് ഉ​ചി​ത​മെ​ന്ന് കെ​സി​പി​പി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ​ൻ. ഇ​ത് അ​മ്മ​മാ​രു​ടെ സം​ഘ​ട​ന​യെല്ലെന്നും സ്ത്രീ​ക​ളു​ടെ വി​ഷ​യം സം​ഘ​ട​ന ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെന്നും പു​രു​ഷാ​ധി​പ​ത്യ​മാ​ണ് 'അ​മ്മ' സം​ഘ​ട​ന​യി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും എം.​എം.​ഹ​സ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​നെ​തിരായ പ്രതിഷേധധർണ കോഴിക്കോട് ജില്ലയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​വ​ർ​ജ്ജ​ന​മാ​ന പ്ര​ച​ര​ണം ആ​ത്മാ​ർ​ഥ​ര​ഹി​തമാണെന്നും മ​ദ്യ രാ​ജാ​ക്കമാർ​ക്ക് വേ​ണ്ടി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​ത്ത​ര​വ് ഇ​റ​ക്കു​ന്ന സ​ർ​ക്കാ​ർ ക​ർ​ഷ​ക​ൻ മ​രി​ച്ചി​ട്ട് തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്നും ഹസൻ ആരോപിച്ചു.

സര്‍ക്കാര്‍ ഖജനാവിനൊപ്പം സിപിഎം പാർട്ടിയുടെ ഖജനാവിലും ബാറുകള്‍ തുറന്നതോടെ പണമെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

Read more topics: amma, association, mm hassan,
English summary
Association of 'Amma' name should be 'achan': M M Hassan
topbanner topbanner

More News from this section

Subscribe by Email