Monday July 23rd, 2018 - 5:25:am
topbanner
Breaking News

അമ്മയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രിഎ.കെ. ബാലന്‍

renjini
അമ്മയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രിഎ.കെ. ബാലന്‍

തിരുവനന്തപുരം: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് മോഹൻലാൽ സിനിമ, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന്‍റെ മുന്നോടിയായാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നാണ് സൂചന.ഏകപക്ഷീയമായി തീരുമാനം എടുക്കില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.

വിദേശയാത്രക്കു ശേഷം ഡബ്ല്യു.സി.സി അംഗങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ദിലീപുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്തില്ലെന്നും മന്ത്രി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്ച.അമ്മയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മോഹൻലാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

അമ്മയിലെ വിവാദങ്ങളെ കുറിച്ച് ചർച്ച ചെയ്തെന്നും സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാലിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിന്റെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ രാജിവച്ചത് വന്‍ വിവാദമായിരുന്നു. കൂടാതെ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനവും കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്.

Read more topics: amma, AK balan,mohanlal,
English summary
There is no need to interfere with the government's problems, says Minister for Education Balan
topbanner

More News from this section

Subscribe by Email