topbanner
Thursday October 19th, 2017 - 4:18:pm
topbanner

പിണറായിയില്‍ അമിത് ഷാ മുങ്ങിയതില്‍ നേതാക്കള്‍ക്കും അണികള്‍ക്കും അതൃപ്തി

NewsDesk
പിണറായിയില്‍ അമിത് ഷാ മുങ്ങിയതില്‍ നേതാക്കള്‍ക്കും അണികള്‍ക്കും അതൃപ്തി

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ജനരക്ഷാ യാത്ര തീരുമാനിച്ചപ്പോള്‍തന്നെ മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ എത്തിക്കണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു.

പരിപാടി ഏതുദിവസമാണെങ്കിലും പിണറായിയില്‍ എത്തുമെന്ന അമത് ഷാ ഉറപ്പു നല്‍കിയതോടെ അത്യാവേശത്തിലായിരുന്നു അണികളും നേതൃത്വവും. മുഖ്യമന്ത്രിയുടെ നാട്ടിലെ സ്വീകരണ പരിപാടി ബിജെപി ദേശീയ തലത്തില്‍ വാര്‍ത്തയാക്കുകയും ചെയ്തു.

എന്നാല്‍, പരിപാടിയിലെത്തേണ്ട അവസാന നിമിഷം യാത്രയില്‍ നിന്നും അമിത് ഷാ മുങ്ങിയതോടെ നേതാക്കള്‍ വിഷമത്തിലായി. അമിത് ഷാ എത്തുന്ന ആഹ്ലാദത്തിലായിരുന്ന അണികളും ഷായുടെ അവസാന നിമിഷത്തിലെ പിന്മാറ്റത്തില്‍ അമ്പരന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം കുലുക്കുന്നതിനായി അമിത് ഷാ മണ്ഡലത്തില്‍ മുഴുനീളം പദയാത്ര നടത്തുമെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം.

അമിത് ഷാ എത്തില്ലെന്ന വിവരം സംസ്ഥാന നേതൃത്വം നേരത്തെ അറിഞ്ഞിരുന്നതായാണ് സൂചന. എന്നിട്ടും രാവിലെ കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തി പിണറായിയില്‍വച്ച് ജാഥയ്‌ക്കൊപ്പം ചേരുമെന്ന് പ്രചരിപ്പിച്ചു. മമ്പറത്തുനിന്ന് യാത്ര തുടങ്ങുമ്പോഴാണ് കുമ്മനം അമിത് ഷാ ഇല്ലെന്ന് വെളിപ്പെടുത്തിയത്. അമിത ഷായുടെ പിന്മാറ്റത്തെ സിപിഎമ്മും കോണ്‍ഗ്രസും പരിഹസിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമാണ്.

Read more topics: Amit Shah, march, Kerala, CM, Pinarayi
English summary
Amit Shah skips march through Kerala CM's hometown
topbanner topbanner

More News from this section

Subscribe by Email