Tuesday September 25th, 2018 - 3:00:am
topbanner

അമിറുളിന് ജയിലില്‍ സുഖ ജീവിതം ; പത്തു കിലോ കൂടി മിടുക്കനായി ; സെല്ലില്‍ പാട്ടും ചങ്ങാത്തവും

suji
 അമിറുളിന് ജയിലില്‍ സുഖ ജീവിതം ; പത്തു കിലോ കൂടി മിടുക്കനായി ; സെല്ലില്‍ പാട്ടും ചങ്ങാത്തവും

പെരുമ്പാവൂര്‍ ; ജിഷ വധക്കേസിലെ പ്രതിയെ പിടിച്ചപ്പോള്‍ ക്രൂരനായ ആളുടെ മുഖമാണ് കേരളം പ്രതീക്ഷിച്ചത് .എന്നാല്‍ പൊക്കം കുറഞ്ഞ് മെലിഞ്ഞ പൊടിമീശയുള്ള ഒരു പ്രതിയെ കണ്ട് ഇയാള്‍ ഒറ്റയ്ക്ക് ഈ ക്രൂരത ചെയ്‌തോ എന്ന് അത്ഭുതപ്പെട്ടു.ഇപ്പോള്‍ ആളാകെ മാറി.ജയില്‍ ഭക്ഷണം പത്തു കിലോ കൂട്ടി.

ജയിലിലെ ആദ്യ ദിവസങ്ങളില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അമിറുള്‍.ഒറ്റയ്ക്കിരുന്നു കരയുമായിരുന്നു.കൗണ്‍സിലിങ് നടത്തിയാണ് ചെറിയ മാറ്റങ്ങള്‍ വന്നത്.പിന്നീട് തടവുകാരുമായി സൗഹൃദത്തിലായി.

അസം സ്വദേശിയായ അമീര്‍ ഉളിന് അസമീസും ഹിന്ദിയും ബംഗാളിയും അറിയാം. കേരളത്തില്‍ ജോലിചെയ്തിരുന്നെങ്കിലും മലയാളത്തില്‍ സംസാരിക്കാന്‍ അറിയില്ലായിരുന്നു. കേട്ടാല്‍ മനസിലാകും. ഇപ്പോള്‍ അല്‍പം മലയാളം സംസാരിക്കാമെന്നായിട്ടുണ്ട്. വിവാഹിതനാണെങ്കിലു ഭാര്യ ജയിലിലെത്തി കാണാന്‍ പോലും എത്തിയില്ല.ആകെ വന്നത് സഹോദരന്‍ മാത്രം. ഭാര്യയും ഒരു കുട്ടിയും ഉണ്ടെങ്കിലും കാണാനെത്തിയില്ല.പോലീസ് വിശദമായ അന്വേഷണം നടത്തി പ്രതിയെ പണിപ്പെട്ടാണ് പിടികൂടിയത് .

 

 

 

Read more topics: amirul ,change,jisha case
English summary
amirul appearance changed
topbanner

More News from this section

Subscribe by Email