topbanner
Tuesday November 21st, 2017 - 9:40:am
topbanner
Breaking News

അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം കാണാതായ സംഭവം: കിണർ വറ്റിച്ച് പരിശോധന നടത്തി

NewsDesk
അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം കാണാതായ സംഭവം: കിണർ വറ്റിച്ച് പരിശോധന നടത്തി

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവാഭരണത്തിലെ നവരത്നങ്ങൾ പതിച്ച പതക്കം കാണാതായ സംഭവത്തിൽ കിണർ വറ്റിച്ച് പരിശോധന നടത്തി.

മൂന്ന് മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും പതക്കം കണ്ട് കിട്ടിയില്ല. ആലപ്പുഴയിൽ നിന്നെത്തിയ ഒരു യൂണിറ്റ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു ഇന്ന് രാവിലെ ക്ഷേത്ര കുളത്തിന് സമീപത്തെ കിണർ വറ്റിച്ച് പരിശോധന നടത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് എസ് ഐ.വിക്രമന്റെ മേൽനോട്ടത്തിലായിരിന്നു പരിശോധന.

പാൽപായസമുണ്ടാക്കുന്നതിന് ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നഷ്ടപെട്ട പതക്കം കിണറ്റിൽ ഉണ്ടാകുമെന്ന നിഗമനത്തിലാണ് ആലപ്പുഴ ഫയർ സ്റ്റേഷൻ ഓഫീസർ എസ്.സതീശന്റെ നേതൃത്വത്തിൽ 15 ഓളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂറോളം പരിശോധന നടത്തിയത്.

കിണറിന് മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് നീക്കം ചെയ്തതിന് ശേഷം മോട്ടോർ സ്ഥാപിച്ചാണ് കിണർ വറ്റിച്ചത്. മുഴുവൻ വെള്ളവും വറ്റിച്ച് കിണറിന്റെ അടിത്തട്ടിലുണ്ടായിരുന്ന മാലിന്യവും പുറത്തെടുത്ത് പരിശോധനടത്തിയെങ്കിലും പതക്കം ലഭിച്ചില്ല. ഇനി ക്ഷേത്രക്കുളം വറ്റിച്ച് പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ക്ഷേത്രത്തിൽ 9 കിണറുകളും മൂന്ന് കുളങ്ങളുമാണുള്ളത്. ഇതിൽ ഊട്ടുപുരക്ക് സമീപം മേൽശാന്തിമാർ മാത്രം ഉപയോഗിക്കുന്ന കിണറിനു മുകളിൽ ഇരുമ്പ് വലയുള്ളതിനാൽ പതക്കം ഇതിലുണ്ടാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.കിണർ വറ്റിക്കുന്നത് കാണാൻ നൂറ് കണക്കിന് ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നു.

 

Read more topics: ambalappuzha, temple, pathakkam,
English summary
ambalappuzha temple pathakkam robbery
topbanner topbanner

More News from this section

Subscribe by Email