topbanner
Friday June 23rd, 2017 - 8:59:am
topbanner

കാണാതായ അമ്പലപ്പുഴ പതക്കം തേടി ക്ഷേത്ര കിണറുകൾ വറ്റിച്ചുള്ള പരിശോധന തുടരുന്നു

NewsDesk
കാണാതായ അമ്പലപ്പുഴ പതക്കം തേടി ക്ഷേത്ര കിണറുകൾ വറ്റിച്ചുള്ള പരിശോധന തുടരുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭഗവാന്റ തിരുവാഭരണത്തിലെ നവരത്നങ്ങൾ പതിച്ച പതക്കം തേടി ക്ഷേത്രകിണറുകൾ വറ്റിച്ചുള്ള പരിശോധന തുടരുന്നു. ഇന്ന് ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായുള്ള കിണർ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ വറ്റിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ കിണറിലിറങ്ങി വിദഗ്ധ പരിശോധനത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ മുൻ ഭാഗത്തുള്ള മുൻപ് ക്ഷേത്രം മേൽശാന്തിമാർ കുളിച്ചിരുന്ന കുളം വറ്റിക്കാൻ തീരുമാനിച്ചെങ്കിലും ഫയർഫോഴ്‌സിന്റെ വാഹനം കുളത്തിനു സമീപത്തേക്കു കൊണ്ടുവരാൻ പറ്റാത്തതു കാരണം അടുത്ത ദിവസത്തേക്കു മാറ്റി.വാഹന പാർക്കിംഗ് സ്ഥലത്തു കൂടി കുളത്തിനുത്തേക്കുള്ള വഴിയിൽ പാറക്കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നതും,കുറ്റിക്കാട്ടുകൾ വളർന്നു നിൽക്കുന്നതും മൂലമാണ് തടസ്സം നേരിട്ടത്.

പിന്നീട് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സ്ഥലത്തെത്തി ജെ സി ബി വരുത്തി വാഹനം കുളത്തിനു സമീപം വരെ എത്താനുള്ള വഴി വ്യത്തിയാക്കി.തിങ്കളാഴ്ച ഈ കുളവും, ക്ഷേത്രത്തിനു വടക്കുഭാഗത്തുള്ള കിണറും വറ്റിച്ച് പരിശോധന നടത്തുമെന്ന് ക്രൈംബ്രാഞ്ച് എസ് ഐ വിക്രമൻ പറഞ്ഞു.

കുളവും, കിണറും വറ്റിക്കുന്നതിനായി കോട്ടയം ഫയർഫോഴ്സ് ഡിവിഷൻ ഓഫീസിന്റെ സഹായം ക്രൈംബ്രാഞ്ച് തേടിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗിരീഷിന്റെ നേതൃത്വത്തിൽ സലിം കുമാർ, ജോജി, സുജിത്, ഉല്ലാസ്, ബിജു, ഷക്കീർ എന്നീ ഫയർഫോഴ്സ് സംഘവും ക്രൈംബ്രാഞ്ച് എസ് ഐ വിക്രമനും ചേർന്നാണ് പരിശോധന നടത്തിയത്.

മേൽശാന്തിമാരെയും ജീവനക്കാരെയും അമ്പലപ്പുഴ സി ഐ ബിജു.പി.നായരുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തി.ഇതിനു മുൻപ് ഇവർ നൽകിയ മൊഴിയും തമ്മിൽ വ്യത്യസ്തത ഉണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.കൂടുതൽ ജീവനക്കാരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Read more topics: ambalappuzha, temple, pathakkam,
English summary
ambalappuzha pathakkam searching police
topbanner topbanner

More News from this section

Subscribe by Email