Wednesday September 26th, 2018 - 12:25:pm
topbanner

ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പോലീസുകാരെ സ്ഥലംമാറ്റി

rajani v
ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പോലീസുകാരെ സ്ഥലംമാറ്റി

കൊച്ചി: ആലുവ എടത്തലയില്‍ യുവാവിനു മര്‍ദിച്ച സംഭവത്തില്‍ നാലു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. എഎസ്‌ഐ ഉള്‍പ്പെടെയുള്ളവരെ എആര്‍ ക്യാംപിലേക്കാണു സ്ഥലംമാറ്റിയത്. സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചെന്നാരോപിച്ചായിരുന്നു ബോക്ക് യാത്രക്കാരനായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ മര്‍ദ്ദിച്ചത്. മഫ്തയിലായിരുന്ന പോലീസ് കാറില്‍ നിന്ന് ഇറങ്ങി വന്നാണ് മര്‍ദ്ദിച്ചത്. അതിക്രമത്തിന് ഇരയായ ഉസ്മാന്റേതു ഗുരുതര പരുക്കാണെന്നാണു റിപ്പോര്‍ട്ട്.

ഇടിയേറ്റു താടിയെല്ലിനും നട്ടെല്ലിനും ക്ഷതമുണ്ട്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഉസ്മാനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പോലീസുകാര്‍ ഗുണ്ടകളെപ്പോലെയാണു പെരുമാറിയതെന്ന് അതിക്രമത്തിനു ദൃക്സാക്ഷികളായവര്‍ പറഞ്ഞു.

 

English summary
aluva police mardanam police transfer
topbanner

More News from this section

Subscribe by Email