Thursday September 20th, 2018 - 8:23:am
topbanner
Breaking News

10 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കരുതലോടെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി

RA
10 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കരുതലോടെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി

ചെങ്ങന്നൂര്‍: പ്രളയക്കെടുതിയിൽപ്പെട്ട പത്ത് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വീടിന്റെ രണ്ടാം നിലയില്‍ നിന്നും സണ്‍ഷൈഡ് വഴി രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്. രക്ഷാപ്രവര്‍ത്തനത്തിന്റെ നെഞ്ചിടിപ്പേറ്റുന്ന വീഡിയോ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

തകര്‍ന്ന വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു അമ്മയും കുഞ്ഞും. വീടിന്റെ സണ്‍ഷൈഡ് വഴി രണ്ടില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് കരുതലോടെ കുഞ്ഞിനെ പുറത്തെത്തിക്കുന്ന വീഡിയോയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ആലുവയോട് ചേര്‍ന്നുകിടക്കുന്ന കടങ്ങല്ലൂരില്‍ നിരവധിപേരാണ് വീടുകളിലും കെട്ടിടങ്ങളിലും ഒറ്റപ്പെട്ടുപ്പോയത്.ഈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും സജീവമായി പങ്കെടുത്തിരുന്നു.

ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ചായിരുന്നു കോസ്റ്റ് ഗാര്‍ഡിന്റെ രക്ഷാപ്രവര്‍ത്തനം. ഈസ്റ്റ് കടങ്ങല്ലൂരില്‍ വീടുകളില്‍ കുടുങ്ങിപ്പോയ 127 പേരെ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയെന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ട്വിറ്ററിലൂടെ അറിയിച്ചത്.

 

Read more topics: aluva, baby rescue, costguard
English summary
aluva baby rescue costguard
topbanner

More News from this section

Subscribe by Email